05:38am 14 November 2026
NEWS
ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ അമ്മയുടെ പങ്കാളി വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; രാജേഷ് അറസ്റ്റിൽ
13/11/2026  04:15 PM IST
nila
ചടയമംഗലത്ത് എട്ടാം ക്ലാസുകാരനെ അമ്മയുടെ പങ്കാളി വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; രാജേഷ് അറസ്റ്റിൽ

കൊല്ലം: ചടയമംഗലം കുരിയോട് എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ അമ്മയുടെ പങ്കാളിയുടെ ക്രൂരമർദനം. കുട്ടിയെ വിവസ്ത്രനാക്കിയ ശേഷമാണ് രാജേഷ് മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജേഷിന് കുട്ടിയോട് താൽപര്യമില്ലായിരുന്നുവെന്നും മദ്യപിച്ചെത്തുന്ന ഇയാൾ പതിവായി കുട്ടിയെ മർദിക്കുകയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നുവെന്നും കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം റൂറൽ എസ്പി, ചടയമംഗലം എസ്എച്ച്ഒ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം റൂറൽ എസ്പിയുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രതിയെ എത്രയും വേഗം പിടികൂടണമെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാജേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img