NEWS
കൊല്ലത്ത് എംഡിഎംഎയുമായി ബോക്സർ പിടിയിൽ
14/03/2025 01:43 PM IST
nila

കൊല്ലത്ത് എംഡിഎംഎയുമായി ബോക്സർ പിടിയിൽ. കൊല്ലം ചവറയിലാണ് സംഭവം. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻറെ ഭാഗമായി വടത്തുന്ന പരിശോധനയിലാണ് ബോക്സിങ് പരിശീലകനായ ഗോകുൽ പിടിയിലായത്.17 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനിൽ നിന്നാണ് ഗോകുൽ എംഡിഎംഎ വാങ്ങിയത്. ഇയാളെക്കുറിച്ചും സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു. ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് സൂചന.
ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











