12:15pm 30 April 2026
NEWS
പുരുഷന്മാരെയാണ് അദ്ദേഹത്തിന് താത്പര്യം; ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ബോക്സിം​ഗ് താരം

27/03/2025  01:37 PM IST
nila
പുരുഷന്മാരെയാണ് അദ്ദേഹത്തിന് താത്പര്യം; ഭർത്താവിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ബോക്സിം​ഗ് താരം

ഭർത്താവ് സ്വവർ​ഗാനുരാ​ഗിയാണെന്ന ആരോപണവുമായി ബോക്‌സിങ് താരം സ്വീറ്റി ബൂറ. മുൻ ഇന്ത്യൻ കബഡി ടീം ക്യാപ്റ്റൻയ ദീപക് നിവാസ് ഹൂഡയ്‌ക്കെതിരേയാണ് സ്വീറ്റി ഇതുൾപ്പെടെയുള്ള ​ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്. ഭർത്താവ് തന്നെക്കൊണ്ട് പുറത്തുപറയാൻ പറ്റാത്ത പല കാര്യങ്ങളും ചെയ്യിപ്പിച്ചിട്ടുണ്ടെന്നും യുവതി വീഡിയോയിൽ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽവെച്ച് യുവതി ഭർത്താവിനെ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ ഉയർത്തുന്നത്. 

 ദീപക് നിവാസ് ഹൂഡ മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും സ്വീറ്റി പറയുന്നു. ഈ വീഡിയോ കോടതിയിൽ ഹാജരാക്കുമെന്നും യുവതി പറഞ്ഞു. തനിക്ക് വേണ്ടത് ലളിതമായ നടപടിക്രമങ്ങളിലൂടെയുള്ള വിവാഹമോചനമാണെന്നും യുവതി പറയുന്നു. 

ഭർത്താവിനെ സംബന്ധിച്ചുള്ള ഈ വിവരങ്ങൾ തന്റെ മാതാപിതാക്കളോട് പോലും പറയാൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്നാണ് യുവതി വീഡിയോയിൽ വ്യക്തമാക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ മൂലം ഇതെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുപറയാൻ താൻ നിർബന്ധിതയായിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img