04:28am 30 June 2026
NEWS
ബോക്സ് ക്രിക്കറ്റ്: മദീന ഖലീഫ സോൺ ജേതാക്കൾ
29/06/2026  08:34 PM IST
nila
ബോക്സ് ക്രിക്കറ്റ്: മദീന ഖലീഫ  സോൺ ജേതാക്കൾ
 


ദോഹ: യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച മൂന്നാമത് ഇൻറർ സോൺ ബോക്സ് ക്രിക്കറ്റ് ടൂർണമെൻറിൽ മദീന ഖലീഫ സോൺ ജേതാക്കളായി. സ്മാഷ് അക്കാദമിയിൽ നടന്ന കലാശപ്പോരിൽ റയ്യാൻ സോണിനെ പരാജയപ്പെടുത്തിയാണ്  മദീന ഖലീഫ ഇൻറർ സോൺ ബോക്‌സ് ക്രിക്കറ്റ് ടൂർണമെൻറ് കിരീടം നേടിയത്.

ദോഹ, തുമാമ, റയ്യാൻ, മദീന ഖലീഫ, വക്ര എന്നീ സോണുകളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്. മികച്ച ബാറ്റ്സ്മാനായി Najeeb (മദീന ഖലീഫ),മികച്ച ബൗളർ ആയി Jabir (മദീന ഖലീഫ ) നെയും തിരഞ്ഞെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് യൂത്ത് ഫോറം പ്രസിഡന്റ്‌   അസ്‌ലം തൗഫീഖ് എം.ഐ, ജനറൽ സെക്രട്ടറി അബ്ദുൽ ഷുക്കൂർ, യൂത്ത് ഫോറം വൈസ് പ്രെസിഡന്റുമാരായ ബിൻഷാദ് പുനത്തിൽ, റഷാദ് മുബാറക് അമാനുല്ല, സ്പോർട്സ് കൺവീനർ മുഹമ്മദ് ഷാക്കിർ എന്നിവർ സമ്മാന വിതരണം നടത്തി.

പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായ കായിക പരിപാടിക്ക്, യൂത്ത് ഫോറം കായിക വിഭാഗം കൺവീനവർ മുഹമ്മദ് ശാക്കിർ, സമിതി അംഗങ്ങളായ അസ്ജദ്,മൂമിൻ ഫാറൂഖ്, ജീഷിൻ അബൂബക്കർ, ഷാദ്, ഹസനുൽ ബന്ന എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img