02:26am 10 September 2026
NEWS
ബോട്ടില്‍ ബൂത്തുകള്‍ ട്വിന്‍ ബിന്‍ സ്ഥാപിക്കല്‍ ഉദ്ഘാടനം
14/03/2026  09:17 PM IST
nila
ബോട്ടില്‍ ബൂത്തുകള്‍ ട്വിന്‍ ബിന്‍ സ്ഥാപിക്കല്‍ ഉദ്ഘാടനം

ചെങ്ങന്നൂര്‍ : നഗരസഭ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 4 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ബോട്ടില്‍ ബൂത്തുകളുടേയും ട്വിന്‍ ബിന്നുകളുടേയും ഉദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ മനീഷ് കീഴാമഠത്തില്‍ നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഷിബു രാജന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സാലി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. അനില്‍കുമാര്‍, റ്റി. കുമാരി, ശോഭാ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ റിജോ ജോണ്‍ ജോര്‍ജ്, സനിത മാത്യു, എന്‍. അനുപമ, ലേഖ ജയന്‍, ശരണ്യ സുരേന്ദ്രന്‍, കെ.സി. സുജാത, എസ് സജിത ക്ലീന്‍ സിറ്റി മാനേജര്‍ എം. ഹബീബ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.അജയന്‍, സി.നിഷ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.മനോജ്, പി.സംഗീത എന്നിവര്‍ പ്രസംഗിച്ചു. നഗരസഭയുടെ പ്രധാന ഭാഗങ്ങളില്‍ ആദ്യഘട്ടത്തില്‍ 14 ട്വിന്‍ ബിന്നുകളും 17 ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ട്വിന്‍ ബിന്നുകളും ബോട്ടില്‍ ബൂത്തുകളും സ്ഥാപിക്കുന്നതോടൊപ്പം 5 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ കരിയില സംഭരണികളും സ്ഥാപിക്കുമെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. ഷിബു രാജന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img