08:17am 13 November 2026
NEWS
കൊച്ചി നഗരത്തിന്റെ ആർട്ട്, ഡിസൈൻ ആൻഡ് കൾചറൽ ക്യുറേറ്ററായി
ബോസ് കൃഷ്ണമാചാരി ചുമതലയേറ്റു

11/03/2026  07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി നഗരത്തിന്റെ ആർട്ട്, ഡിസൈൻ ആൻഡ് കൾചറൽ ക്യുറേറ്ററായി  ബോസ് കൃഷ്ണമാചാരി ചുമതലയേറ്റു
HIGHLIGHTS

കൊച്ചി നഗരത്തിന്റെ ആർട്ട്, ഡിസൈൻ ആൻഡ് കൾചറൽ ക്യുറേറ്ററായി ബോസ് കൃഷ്ണമാചാരി ചുമതലയേൽക്കുന്നു.

കൊച്ചി: ക്രിയാത്മക നഗരമായി കൊച്ചിയെ വളർത്തും .കൊച്ചി നഗരത്തിന്റെ ആർട്ട്, ഡിസൈൻ ആൻഡ് കൾചറൽ ക്യുറേറ്ററായി ബോസ് കൃഷ്ണമാചാരി ചുമതലയേറ്റു. മേയറുടെ ചേംബറിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ.വി.കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ഹൈബി ഈഡൻ എംപി, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ അഷ്‌റഫ്, ജിസ്മി ജെറാൾഡ്, കോർപ്പറേഷൻ സെക്രട്ടറി പി.എസ് ഷിബു, അഡീഷണൽ സെക്രട്ടറി സജി എൽ.എസ് എന്നിവർ പങ്കെടുത്തു. 

കൊച്ചി നഗരത്തിന്റെ കൾചറൽ ക്യുറേറ്റർ  എന്ന ഉത്തരവാദിത്വം ഏൽപ്പിച്ച കൊച്ചി കോർപ്പറേഷനോടും,മേയർ അഡ്വ. വി. കെ മിനിമോൾ, ഡെപ്യൂട്ടി മേയർ  ദീപക് ജോയ്,  ഹൈബി ഈഡൻ എം.പി, എംഎൽഎമാരായ ടി.ജെ വിനോദ്, ഉമ തോമസ്, കെ ബാബു, കെ.ജെ മാക്‌സി,കോർപ്പറേഷൻസെക്രട്ടറി പി. എസ്. ഷിബു, എന്നിവരോടുള്ള  നന്ദിയും ആദരവും അറിയിക്കുന്നതായി ബോസ് കൃഷ്ണമാചാരി ചുമതലയേറ്റ ശേഷം പറഞ്ഞു. 

വിവിധ സംസ്കാരങ്ങളും ആശയങ്ങളും കൂടിച്ചേരുന്ന ഒരു സജീവ നഗരമായാണ് കൊച്ചി വളർന്നത്. കലാകാരനും ക്യൂറേറ്ററുമായ ഒരാളെ നഗരത്തിന്റെ സാംസ്കാരിക ഭാവിയെ രൂപപ്പെടുത്താൻ ക്ഷണിച്ചുകൊണ്ട് കൊച്ചി വളരെ സമകാലീനവും പുരോഗമനപരവുമായ ചിന്തയാണ്  കോർപ്പറേഷൻ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കല, ഡിസൈൻ, നഗര-പൊതു ഇടങ്ങൾ, നഗരജീവിതം എന്നിവ തമ്മിൽ അർത്ഥവത്തായി ബന്ധിപ്പിക്കുന്ന ഒരു ക്രിയാത്മക നഗരമായി കൊച്ചിയെ വളർത്തും. കൊച്ചി മുനിസിപ്പൽ കോർപ്പറേഷനോടും, കലാകാരന്മാരോടും, ആർക്കിടെക്റ്റുമാരോടും, ഡിസൈനർമാരോടും, സ്ഥാപനങ്ങളോടും, കൊച്ചിയിലെ പൗരന്മാരോടും ചേർന്ന് നഗരത്തിന്റെ സാംസ്കാരിക ജീവിതത്തെ കൂടുതൽ ശക്തമാക്കാനും ഭാവിക്കായി ചിന്താപൂർവവും പ്രചോദനകരവുമായ പൊതു ഇടങ്ങൾ സൃഷ്ടിക്കാനും ആഗ്രഹിക്കുന്നതായും ബോസ് കൃഷ്ണമാചാരി പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img