08:38am 11 November 2026
NEWS
പുസ്തക പ്രകാശനവും ഡോക്യുമെന്റ്ററി പ്രദര്‍ശനവും
13/09/2025  06:05 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുസ്തക പ്രകാശനവും ഡോക്യുമെന്റ്ററി പ്രദര്‍ശനവും

കൊച്ചി : എം കെ സാനു ഏറ്റവും ഒടുവിലായി എഴുതിയ ' മനുഷ്യത്വത്തിന്റെ    മാര്‍ഗ്ഗത്തില്‍' എന്ന പുസ്തകത്തിന്റെ   പ്രകാശനം 2025 സെപ്റ്റംബര്‍ 16 ന് 4 മണിക്ക്എറണാകുളം, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ലൈബ്രറി ഹാളില്‍ പ്രശസ്തഎഴുത്തുകാരായ സി. രാധാകൃഷ്ണന്‍ , പ്രൊഫ.എം .തോമസ് മാത്യുവിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും.പ്രൊഫ.എം.കെ. സാനുവിന്റെ  അടുത്ത സുഹൃത്തും പ്രവാസി വ്യവസായിയുമായശ്രീ വാസു അയിലക്കാടിന്റെ ജീവചരിത്രമാണ് 'മനുഷ്യത്വത്തിന്റെ മാര്‍ഗ്ഗത്തില്‍'എന്നഗ്രന്ഥം. ഗ്രീന്‍ ബുക്സ് ആണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. പുസ്തകപ്രകാശനത്തിനുശേഷം 6.00 മണിക്ക്  ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ശ്രീ വാസു അയിലക്കാട് നിര്‍മ്മിച്ചപ്രൊഫ. എം.കെ സാനുവിനെക്കുറിച്ചുള്ള പ്രാണന്‍ ' എന്ന ഡോക്യുമെന്ററി  ചിത്രം , , ചാവറ കള്‍ച്ചറല്‍ സെന്റര്‍, പ്രിവ്യു തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും .

എം.കെ സാനുവിന്റെ അധ്യാപകജീവിതവും എഴുത്തുവഴികളും സാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളും പ്രമുഖവ്യക്തികളുമായുള്ള അഭിമുഖങ്ങളും ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററി, സാനുമാഷെ സ്നേഹിക്കുന്നഎല്ലാ അനുവാചകര്‍ക്കും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ളഒരവസരം കൂടിയാണ്. ഈ പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു.ഗ്രീന്‍ ബുക്സ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍, എം.കെ സാനു ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ചാവറ കള്‍ച്ചറല്‍ സെന്റര്‍ഡയറക്ടര്‍ ഫാ .അനില്‍  ഫിലിപ്പ് സി.എം ഐ.  അധ്യക്ഷത വഹിക്കുന്ന പുസ്തക പ്രകാശന ചടങ്ങില്‍  ഇ.കെ നരേന്ദ്രന്‍, പി.വി.കൃഷ്ണന്‍ നായര്‍ , ഷീബ അമീര്‍ , സി.ഐ.സി.സി.ജയചന്ദ്രന്‍, രഞ്ജിത്ത് സാനു, വാസു അയിലക്കോട് , പി.ജെ.ചെറിയാന്‍ എന്നിവര്‍ പ്രസംഗിക്കും. 

 

Photo Courtesy - Google

പുസ്തക പ്രകാശനവും ഡോക്യുമെന്റ്‌ററി പ്രദര്‍ശനവും
15/09/2025  06:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുസ്തക പ്രകാശനവും ഡോക്യുമെന്റ്‌ററി പ്രദര്‍ശനവും

കൊച്ചി : എം കെ സാനു ഏറ്റവും ഒടുവിലായി എഴുതിയ " മനുഷ്യത്വത്തിൻ്റെ    മാര്‍ഗ്ഗത്തില്‍' എന്ന പുസ്തകത്തിൻ്റെ   പ്രകാശനം 2025 സെപ്റ്റംബര്‍ 16 ന് 4 മണിക്ക്  എറണാകുളം, ചാവറ കള്‍ച്ചറല്‍ സെന്റര്‍, ലൈബ്രറി ഹാളില്‍ പ്രശസ്ത എഴുത്തുകാരായ സി. രാധാകൃഷ്ണന്‍ , പ്രൊഫ.എം .തോമസ് മാത്യുവിന് നല്‍കിക്കൊണ്ട് നിര്‍വഹിക്കും. പ്രൊഫ.എം.കെ. സാനുവിൻ്റെ  അടുത്ത സുഹൃത്തും പ്രവാസി വ്യവസായിയുമായ ശ്രീ വാസു അയിലക്കാടിൻ്റെ ജീവചരിത്രമാണ് 'മനുഷ്യത്വത്തിൻ്റെ മാര്‍ഗ്ഗത്തില്‍'എന്നഗ്രന്ഥം. ഗ്രീന്‍ ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധികരിച്ചിരിക്കുന്നത്. പുസ്തക പ്രകാശനത്തിനുശേഷം 6.00 മണിക്ക്  ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ശ്രീ വാസു അയിലക്കാട് നിര്‍മ്മിച്ചപ്രൊഫ. എം.കെ സാനുവിനെക്കുറിച്ചുള്ള പ്രാണൻ ' എന്ന ഡോക്യുമെന്ററി  ചിത്രം , , ചാവറ കള്‍ച്ചറല്‍ സെന്റര്‍, പ്രിവ്യു തിയറ്ററില്‍ പ്രദർശിപ്പിക്കും .എം.കെ സാനുവിൻ്റെ അധ്യാപകജീവിതവും എഴുത്തുവഴികളും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളും പ്രമുഖവ്യക്തികളുമായുള്ള അഭിമുഖങ്ങളും ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററി, സാനുമാഷെ സ്‌നേഹിക്കുന്ന എല്ലാ അനുവാചകര്‍ക്കും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള ഒരവസരം കൂടിയാണ്. ഈ പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു.ഗ്രീന്‍ ബുക്‌സ്, ചാവറ കള്‍ച്ചറല്‍ സെന്റര്‍, എം.കെ സാനു ഫൗണ്ടേഷന്‍ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ചാവറ കള്‍ച്ചറല്‍ സെന്റര്‍ഡയറക്ടർ ഫാ .അനിൽ  ഫിലിപ്പ് സി.എം ഐ.  അധ്യക്ഷത വഹിക്കുന്ന പുസ്തക പ്രകാശന ചടങ്ങിൽ  ഇ.കെ നരേന്ദ്രൻ, പി.വി.കൃഷ്ണൻ നായർ , ഷീബ അമീർ , സി.ഐ.സി.സി.ജയചന്ദ്രൻ, രഞ്ജിത്ത്‌ സാനു, വാസു അയിലക്കോട് , പി.ജെ.ചെറിയാൻ എന്നിവർ പ്രസംഗിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img