
കൊച്ചി : ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സെന്ററും സംയുക്തമായ ലളിതാംബിക അന്തർജനം സ്ത്രീ സാഹിത്യ വേദി ജൂലൈ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. എഴുത്തുകാരി കെ എ ബീനയുടെ" ആ കസേര ആരുടേതാണ്?' എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷന്റെ പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. അരുൺ എഴുത്തച്ഛൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പിന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിക്കും. യാത്രികയും എഴുത്തുകാരിയുമായ രമ്യ എസ് ആനന്ദ് മോഡറേറ്റർ ആയിരിക്കും.ചടങ്ങിൽ എഴുത്തുകാരി മീരാബെൻ അധ്യക്ഷത വഹിക്കും. തുടർന്ന് പരിമള പവിത്രൻ എഴുതിയ പുസ്തകം, ' പവിത്രമീ വീഥികൾ ' കെഎ ബീന, എം വിനോദിന് നൽകി പ്രകാശനം ചെയ്യും.' അപർണ ദീപ്തി, ധന്യ മനോജ് എന്നിവർ പുസ്തക പരിചയം നടത്തും .ലളിതാംബിക അന്തർജനം സെന്റർ ഡയറക്ടർ തനൂജ ഭട്ടതിരി , ഡോ. സി കെ ദീപ, എഴുത്തുകാരി ഇമ്മാനുവൽ മെറ്റിൽസ്, സിജി സജീവ് എന്നിവർ പ്രസംഗിക്കും..
Photo Courtesy - Google








