11:22pm 10 November 2026
NEWS
പുസ്തക പ്രകാശനവും ചർച്ചയും ജൂലൈ 26 ന്
24/07/2025  06:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പുസ്തക പ്രകാശനവും ചർച്ചയും ജൂലൈ 26 ന്

കൊച്ചി : ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സെന്ററും സംയുക്തമായ    ലളിതാംബിക അന്തർജനം സ്ത്രീ  സാഹിത്യ വേദി ജൂലൈ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ   പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. എഴുത്തുകാരി കെ എ ബീനയുടെ" ആ കസേര ആരുടേതാണ്?' എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷന്റെ പ്രകാശനവും ചർച്ചയും  സംഘടിപ്പിക്കുന്നു. അരുൺ എഴുത്തച്ഛൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പിന്  പുസ്തകം നൽകി  പ്രകാശനം നിർവ്വഹിക്കും. യാത്രികയും എഴുത്തുകാരിയുമായ രമ്യ എസ് ആനന്ദ്  മോഡറേറ്റർ ആയിരിക്കും.ചടങ്ങിൽ എഴുത്തുകാരി മീരാബെൻ അധ്യക്ഷത വഹിക്കും.   തുടർന്ന് പരിമള പവിത്രൻ എഴുതിയ പുസ്തകം, ' പവിത്രമീ വീഥികൾ '  കെഎ ബീന,   എം വിനോദിന് നൽകി പ്രകാശനം ചെയ്യും.'  അപർണ ദീപ്തി,   ധന്യ മനോജ്  എന്നിവർ പുസ്തക പരിചയം നടത്തും .ലളിതാംബിക അന്തർജനം സെന്റർ ഡയറക്ടർ തനൂജ ഭട്ടതിരി , ഡോ. സി കെ ദീപ,  എഴുത്തുകാരി ഇമ്മാനുവൽ മെറ്റിൽസ്, സിജി സജീവ്  എന്നിവർ പ്രസംഗിക്കും..

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img