NEWS
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശം എത്തിയത് ‘കോമ്രേഡ് പിണറായി വിജയനി’ൽ നിന്നും
15/07/2025 11:43 AM IST
nila

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു (ബിഎസ്ഇ) ബോംബ് ഭീഷണി. ഇന്ന് മൂന്നു മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. നാല് ബോംബുകൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു.
‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സന്ദേശം ലഭിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംശയകരമായ വസ്തുക്കൾ കണ്ടെത്തിയിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











