06:32pm 09 November 2026
NEWS

അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്

02/06/2025  07:59 AM IST
nila
 അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്

അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇന്ധനം നിറച്ച കുപ്പികൾ ആണ് അക്രമത്തിന് ഉപയോഗിച്ചത്. 

ഞായാറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ബോൾഡർ നഗരത്തിലെ ഒരു മാളിനടുത്ത് സംഘടിപ്പിച്ച റാലിക്ക് നേരെയാണ് അക്രമി പെട്രോൾ ബോംബ് എറിഞ്ഞത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ആക്രമണം ഭീകരവാദമെന്ന നിലയിൽ അന്വേഷണം തുടങ്ങിയതായി എഫ്ബിഐ അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img