07:13pm 29 October 2026
NEWS
ബോളിവുഡ് സംഗീത സായാഹ്നം നാളെ ദോഹയിൽ; അനുരാധ പൗഡ്‌വാളും വിനോദ് റാത്തോഡും വേദിയിലെത്തുന്നു
29/10/2026  04:56 PM IST
nila
ബോളിവുഡ് സംഗീത സായാഹ്നം നാളെ ദോഹയിൽ; അനുരാധ പൗഡ്‌വാളും വിനോദ് റാത്തോഡും വേദിയിലെത്തുന്നു

 


​ദോഹ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകരായ അനുരാധ പൗഡ്‌വാളും വിനോദ് റാത്തോഡും ഒന്നിക്കുന്ന  സംഗീത വിരുന്ന് 'അനുരാധ പൗഡ്‌വാൾ & വിനോദ് റാത്തോഡ് ലൈവ് ഇൻ ഖത്തർ 2026' ഇന്ന് (ഒക്ടോബർ 30, വെള്ളി) നടക്കും. ദോഹ അസ്പയർ സോണിലെ ലേഡീസ് സ്പോർട്സ് ഹാളിലാണ് (Aspire Zone - Ladies Sports Hall) പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്
​'റാമി പ്രൊഡക്ഷൻസ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന പ്രോഗ്രാം 'ഖത്തർ കലണ്ടറിന്റെ' പിന്തുണയോടെയാണ് അരങ്ങേറുന്നത്. വൈകുന്നേരം 5:00 മണിക്ക് ഗേറ്റുകൾ തുറക്കും. തുടന്ന് 6:00 മണിയോടെ പരിപാടികൾ ആരംഭിക്കും.  
​ബോളിവുഡിലെ എക്കാലത്തെയും മികച്ചപ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഓർമ്മപ്പെടുത്തുന്ന ഈ ഗാനസന്ധ്യയിൽ ഗായകർക്കൊപ്പം പ്രശസ്ത കലാകാരൻ ജൂനിയർ കുമാർ സാനുവും (കാജിബാർ റഹ്മാൻ) അണിനിരക്കും. തത്സമയ ഓർക്കസ്ട്രോയുടെ അകമ്പടിയോടെയാകും സംഗീത സായാഹ്നം പ്രേക്ഷകരിലേക്ക് എത്തുന്നത്.
സിൽവർ: QAR 100
​ഗോൾഡ്: QAR 150
​വി.ഐ.പി (Admit 1): QAR 250
​വി.ഐ.പി (Admit 2): QAR 450
​വി.വി.ഐ.പി: QAR 500
​റെഡ് കാര്‍പ്പറ്റ്: QAR 1,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
​ക്യൂ-ടിക്കറ്റ്സ് (Qtickets), പ്ലാറ്റിനംലിസ്റ്റ് (Platinumlist), എസ്-സിറ്റി (SCity), വെർജിൻ മെഗാസ്റ്റോർ (Virgin Megastore) എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പ്രവാസി സമൂഹത്തിനും സംഗീതാസ്വാദകർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നതായിരിക്കും ഈ സംഗീത സായാഹ്നമെന്ന് സംഘാടകർ അറിയിച്ചു.
ദോഹ ഗ്രാൻഡ് ലക്‌സിൽ നടന്നവാർത്ത സമ്മേളനത്തിൽ 
 പിന്നണി ഗായകരായ അനുരാധ  പൗഡ്‌വാൾ,
കാജിബാർ റഹ്മാൻ, വിനോദ് റാത്തോഡ്റാമി പ്രോഡക്ഷൻമാനേജിങ് ഡയറക്ടർ റഹീം ആദവനാട്, റേഡിയോ മിർച്ചി ബിസിനസ്സ് ഡയറക്ട്ടർ അരുൺ ലക്ഷ്മണൻ,  ബി പോസിറ്റിവ് ഗ്രൂപ്പ് ഗ്രീൻ പ്രിന്റിങ്ങ് മീഡിയകമ്മ്യുണികേഷൻ മാനേജർനിതിൻ ജോസഫ്,റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ,  മാന്നായി ഓട്ടോ മോട്ടീവ് മാർക്കറ്റിങ് ഡയറക്ടർ 
 ജോൺ ബാസിൽ 
എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img