07:43pm 02 May 2026
NEWS
ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് മകൾ
11/11/2025  09:34 AM IST
nila
ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് മകൾ

ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് മകൾ ഇഷ ഡിയോൾ രംഗത്ത്. പിതാവ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഇഷ വ്യക്തമാക്കി. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയാണ് എന്നായിരുന്നു ഇഷയുടെ വിശദീകരണം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇഷ ഈ വിവരം പങ്കുവെച്ചത്.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇഷ ആവശ്യപ്പെട്ടു. പിതാവിന്റെ സുഖം പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ച ഇഷ, ധർമേന്ദ്രയുടെ മടങ്ങിവരവിനായി കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നതായും വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img