03:39am 06 November 2026
NEWS
നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്
01/02/2025  03:43 PM IST
nila
നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്

ബോളിവുഡ് നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. താരം ബംഗ്ലൂർ സ്വദേശിനിയുമായി പ്രണയത്തിലാണെന്നും ഈ യുവതിയെ ആമിർ  ഉടൻ വിവാഹം കഴിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീണ ദത്തയാണ് ആമിർ ഖാന്റെ ആദ്യ ഭാര്യ, രണ്ടാം ഭാര്യ കിരൺ റാവുവും.  അതേസമയം, മൂന്നാം വിവാഹം സംബന്ധിച്ച റിപ്പോർട്ടുകളോട് താരം ഇനിയും പ്രതികരിച്ചിട്ടില്ല. 

സിത്താരെ സമീൻ പർ ആണ് ആമിറിന്റേതായി ഉടൻ പുറത്തുവരാനിരിക്കുന്ന ചിത്രം. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പർ എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. താരെ സമീൻ പറിൽ നായകനായ താരം ദർശീൽ സഫാരി ആമിർ ഖാൻ ചിത്രത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. സിത്താരെ സമീൻ പർ മനോഹരമായ സിനിമയായിരിക്കും എന്ന് ദർശീൽ സഫാരി വ്യക്തമാക്കി. ആമിർ ഖാനായിരുന്നു ചിത്രത്തിന്റെ നിർമാണവും. സമീൻ പർ കഥയും സംവിധാനവും ആമിർ ഖാനായിരുന്നു. എന്നാൽ സിത്താരെ സമീൻ പർ സംവിധാനം ചെയ്യുന്നത് ആർ എസ് പ്രസന്നയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img