10:24am 13 November 2026
NEWS
കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച യുവതിയുടെ രണ്ടര വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
22/07/2025  07:58 PM IST
സണ്ണി ലുക്കോസ്
കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച യുവതിയുടെ രണ്ടര വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂർ : ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ രണ്ടര വയസ്സുകാരനായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കൃശിവിന്റെ മൃതദേഹം കണ്ടെത്താനായത്.കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്.നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്.പിന്നീട് കുഞ്ഞിനായുള്ള തിരച്ചിൽ പുരോഗമിക്കുകയായിരുന്നു.സ്കൂട്ടറിൽ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയ റീമ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img