08:49am 24 June 2026
NEWS
കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി
15/06/2026  06:08 PM IST
സണ്ണി ലുക്കോസ്
കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ കോട്ടയം സ്വദേശികളുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട് ജില്ലയിലെ  പള്ളിക്കര കല്ലിങ്കലില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ ചങ്ങനാശ്ശേരി സ്വദേശികളായ രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

ചീരംചിറ വാഴപ്പള്ളിയിലെ ബാലുവിന്റെ മകന്‍ അങ്കിത് (20), ചിങ്ങവനം പാത്താമുട്ടത്തെ എബ്രഹാമിന്റെ മകന്‍ അപ്പു ടി എബ്രഹാം എന്നിവരാണ് മരിച്ചത്

ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ദാരുണ സംഭവം . നാല് പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ബേക്കല്‍ ബീച്ച്‌ തീരത്തൂടെ നടന്ന്, പള്ളിക്കര റെഡ് മൂണ്‍ ബീച്ചിന് ഒരു കിലോമീറ്റര്‍ തെക്കോട്ട് മാറി വിജനമായ സ്ഥലത്ത് കടലില്‍ കുളിക്കാനിറങ്ങുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img