12:42pm 11 November 2026
NEWS
ബോധിനി ഗാന്ധിജയന്തി ദിന സംഗമത്തിന് തുടക്കമായി
02/10/2025  07:25 PM IST
nila
ബോധിനി ഗാന്ധിജയന്തി ദിന സംഗമത്തിന് തുടക്കമായി

ചെങ്ങന്നൂർ: കല, സാഹിത്യം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ നിരന്തരമായ ഇടപെടലും ഗാന്ധിസത്തിലധിഷ്ഠിതമായ വേറിട്ട പ്രവർത്തനങ്ങളുമായി കാൽ നൂറ്റാണ്ടുപിന്നിടുന്ന ബോധിനി സാംസ്കാരിക കേന്ദ്രത്തിൻ്റെ ഗാന്ധിജയന്തി ദിന സംഗമത്തിന് തുടക്കമായി. രാവിലെ വേദപണ്ഡിതയും എഴുത്തുകാരിയുമായ കമലാ നരേന്ദ്രഭൂഷൺ ഭദ്രദീപം തെളിയിച്ചതോടെ ഗാന്ധിയൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ ഉപവാസം ആരംഭിച്ചു. തുടർന്ന് കുട്ടികളുടെ മത്സരങ്ങൾ നഗരസഭാധ്യക്ഷ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു.'ഗാന്ധിജിയും കേരള സന്ദർശനവും' എന്ന വിഷയത്തിൽ കുട്ടികൾ പങ്കെടുത്ത പ്രസംഗമത്സരം, പ്രശ്നോത്തരി, ഗാന്ധി കവിതാലാപന മത്സരം എന്നിവ നടത്തി. ഗാന്ധി ജയന്തി സംഗമം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകളെ ഇല്ലാതാക്കി സമൂഹത്തെ ശുദ്ധീകരിക്കാൻ  ഗാന്ധിയൻ ദർശനങ്ങൾ എന്നും നമുക്ക് കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. ചതയം ജലോത്സവ സാംസ്കാരിക സമിതി ചെയർമാൻ എം.വി.ഗോപകുമാർ അധ്യക്ഷനായി. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് ആമുഖപ്രഭാഷണം നടത്തി. ഗിരീഷ് ഇലഞ്ഞിമേൽ, കവി കെ.രാജഗോപാൽ, അഡ്വ.ഡി.വിജയകുമാർ, അഡ്വ.എബി കുര്യാക്കോസ്, ടി.കെ. ഇന്ദ്രജിത്ത്, എൻ.സദാശിവൻ നായർ, കെ.ജി.കർത്ത, മനു പാണ്ടനാട്, ബിന്ദു ആർ.തമ്പി, സലാം മുസലിയാർ, എൻ.ജി.മുരളീധരക്കുറുപ്പ്, മായാരാജ് കല്ലിശ്ശേരി, ഡി.സുഭദ്രക്കുട്ടിയമ്മ, രജനി ടി.നായർ, ഗംഗാധരൻ ശ്രീഗംഗ, എം.കെ.മനോജ്, മോഹൻ കൊട്ടാരത്തുപറമ്പിൽ, സോമൻ പ്ലാപ്പള്ളി, ഡോ.കെ.കെ.കൊച്ചു കോശി, വി.എസ്.ഗോപാലകൃഷ്ണൻ, അഡ്വ.രാധാകൃഷ്ണപിളള, പ്രേംജിത് ലാൽ ചിറ്റാർ, വിക്രമൻ സീതത്തോട് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.