
കാമുകിമാരെ കുറിച്ച് തുറന്നു പറഞ്ഞ് ബോബി ചെമ്മണ്ണൂർ. നല്ല കാര്യങ്ങൾക്കൊന്നും താൻ എണ്ണം വയ്ക്കാറില്ലെന്നായിരുന്നു ബോചെയുടെ പ്രതികരണം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടെൻഷൻ റിലീഫിന് ഇത് നല്ലതാണെന്നും ബോചെ പറയുന്നു.
'നല്ല കാര്യങ്ങൾക്കൊന്നും ഞാൻ എണ്ണം വയ്ക്കാറില്ല. ഓരോ കാലഘട്ടത്തിൽ ആരെങ്കിലുമൊക്കെയുണ്ടാകും. മറ്റുള്ളവരെ പോലെ നമുക്കും ഇഷ്ടങ്ങളൊക്കെ ഉണ്ടാകാം. ടെൻഷൻ റിലീഫിന് ഇത് നല്ലതാണ്.'- അദ്ദേഹം പറഞ്ഞു. കാമുകിമാരൊക്കെ ഉണ്ടെന്ന് പറയുമ്പോൾ ഭാര്യ അടിക്കാറില്ലേയെന്ന അവതാരകയുടെ ചോദ്യത്തിനും ബോചെ മറുപടി പറയുന്നുണ്ട്. 'ഇടയ്‌ക്കൊക്കെ കിട്ടാറുണ്ട്. കിട്ടിക്കിട്ടി ശീലമായിപ്പോയി'- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഡബിൾ മീനിംഗ് ഒരു ടൈംപാസാണ്. തെറി പറയുന്ന സിനിമകളൊക്കെ ഇല്ലെ. ഡബിൾ മീനിംഗ് ചിലർ നെഗറ്റീവായും മറ്റു ചിലർ പോസിറ്റീവായും എടുക്കാറുണ്ട്. ചിലർ ആ സെൻസിൽ എടുക്കും. എൻജോയ് ചെയ്യും. ഒരുപാട് പേർക്ക് ഇഷ്ടമാണ്. ചിലർക്ക് ഇഷ്ടപ്പെടില്ല. അവർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കും.'- അദ്ദേഹം പറഞ്ഞു.











