06:55am 05 November 2026
NEWS
ബോ.ചെ. ജയിലിന് പുറത്ത്
പക്ഷേ വിവാദം ഇപ്പോഴും അകത്ത്

16/01/2025  09:25 AM IST
അനീഷ് മോഹനചന്ദ്രന്‍
ഡി.ഐ.ജി. തൂഫാൻ ആകുമോ ?
HIGHLIGHTS

വി.ഐ.പികൾ ജയിൽ തടവുകാരായി എത്തുമ്പോൾ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വിലയിരുത്താൻ എത്തുന്നത് സ്വാഭാവികനടപടി മാത്രമാണ് 

തിരുവനന്തപുരം : ബോബി ചെമ്മന്നൂരിന് ജയിൽ അധികൃതരുടെ സഹായം ലഭിച്ചോ ഇല്ലെയോ ? ജയിൽവകുപ്പ് അധികൃതരും പൊലീസും തിരയുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി. അജയകുമാര്‍ ബോബിയെ കാക്കനാട് ജയിലിൽ സന്ദര്‍ശിച്ചത് വിവാദമായ സാഹചര്യത്തിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല എന്നാണ് ജയിൽ അധികൃതര്‍ നൽകുന്ന വിശദീകരണം. വി.ഐ.പികൾ ജയിൽ തടവുകാരായി എത്തുമ്പോൾ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികൾ വിലയിരുത്താൻ എത്തുന്നത് സ്വാഭാവികനടപടി മാത്രമാണ്. നടൻ ദിലീപ് ജയിലിൽ കിടന്നപ്പോൾ അന്നത്തെ ജയിൽ ഡി.ജി.പി. ആര്‍. ശ്രീലേഖ തന്നെ നേരിട്ട് ജയിൽ സന്ദര്‍ശിച്ചിരുന്നു. ഇത് ഭാവിയിൽ നിയമനൂലാമാലകൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഇത്തരത്തിൽ സന്ദര്‍ശനം നടത്തുന്ന ഉന്നതര്‍ വി.ഐ.പികളെ കാണുന്നതും സംസാരിക്കുന്നതും മിക്കവാറും ജയിൽ ഓഫീസിൽ വെച്ചായിരിക്കും. അത് തന്നെയാണ് ബോബിയുടെ കാര്യത്തിലും ഉണ്ടായത്. 
       എന്നാൽ ഡി.ഐ.ജിക്കൊപ്പം രണ്ടുപേര്‍ വന്നെന്നും അവര്‍ ബോബിയുടെ ആൾക്കാരാണെന്നുമാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. അങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ ചട്ടലംഘനമാണ്. ഇക്കാര്യത്തിൽ കൃത്യമായ വിവരം ജയിൽ അധികൃതര്‍ക്കുണ്ടെങ്കിലും ആരും ഒന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, ആരോപണസ്ഥാനത്ത് നിൽക്കുന്ന ഡി.ഐ.ജി. ഇതൊക്കെ നിഷേധിക്കുന്നുണ്ട്. തന്നോടൊപ്പം ആരുമുണ്ടായിരുന്നില്ല എന്ന നിലപാടാണ് അദ്ദേഹത്തിന്. എന്നാൽ പൊലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img