
ഓള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും അന്താരാഷ്ട്ര എക്‌സിബിഷനും അങ്കമാലി അഡലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് എം പി സലീം ഹാജി, ജനറല്‍ സെക്രട്ടറി കെ എസ് സച്ചുലാല്‍, ട്രഷറര്‍ എം യു തങ്കച്ചന്‍, രക്ഷാധികാരി ജോര്‍ജ്ജ് വര്‍ഗ്ഗീസ് ജോസ്, സ്റ്റേറ്റ് സോണൽ സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡൻറുമായ പോൾ വെട്ടിനാംകുടി എന്നിവർ സമീപം
കൊച്ചി: ഓള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനവും അന്താരാഷ്ട്ര എക്‌സിബിഷനും അങ്കമാലി അഡലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു.
പല രംഗങ്ങളിലും അസോസിയഷനുകൾ ചുരുങ്ങി വരുമ്പോൾ അംഗങ്ങൾക്കായി ഓള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ആർക്കും സമയമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനിടയിലാണ് നന്മയുള്ള കാഴ്ചകൾ ഓപ്റ്റിക്കൽ അസോസിയേഷൻ കാണിച്ചുതരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓപ്റ്റിക്കൽ മേഖലയിൽ ഉൾപ്പെടെ എല്ലാ രംഗത്തും ആഗോള ഭീമന്മാർ കടന്നുകയറുകയാണ്. ഇതിനെ പ്രതിരോധിക്കാൻ പരസ്പരം ചേർന്നു നിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്രാമവികസന- എക്സെെസ് മന്ത്രി എം ബി രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മങ്ങിയ കാഴ്ചകൾക്ക് പകരം തെളിമയുള്ള കാഴ്ചകൾ നൽകാൻ ഓൾ കേരള ഓപ്റ്റിക്കൽ അസോസിയേഷന് സാധിക്കട്ടെ
യെന്ന് മന്ത്രി ആശംസിച്ചു. കേരളീയ സമൂഹത്തിൻ്റെ കണ്ണാണ് ഓൾ കേരള ഓപ്റ്റിക്കൽ അസോസിയേഷനെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ രണ്ടാംഘട്ട അംഗത്വ ഫണ്ട് നൽകി ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്തു. സംഘടന അംഗമായിരിക്കെ മരണമടഞ്ഞ വ്യക്തിയുടെ കുടുംബത്തിനുള്ള വെൽഫെയർ ഫണ്ട് ആറു ലക്ഷം രൂപ കൈമാറി.
സംസ്ഥാന പ്രസിഡന്റ് എം പി സലീം ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ എസ് സച്ചുലാല്‍, ട്രഷറര്‍ എം യു തങ്കച്ചന്‍, രക്ഷാധികാരി ജോര്‍ജ്ജ് വര്‍ഗ്ഗീസ് ജോസ്, വൈസ് പ്രസിഡൻ്റുമാരായ കെ ജെ ശ്രീജിത്ത്, പി ശ്രീവത്സൻ, ഹാഷിം ടി എ, കെ ഗിരീഷ് കുമാർ, സെക്രട്ടറിമാരായ സക്കരിയ ഫാസിൽ, ജോയി എസ്, നൗഷാദ് ചെമ്പ്ര, കെ എ മൂസ, സ്റ്റേറ്റ് സോണൽ സെക്രട്ടറിയും എറണാകുളം ജില്ലാ പ്രസിഡൻറുമായ പോൾ വെട്ടിനാംകുടി എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര ഒപ്റ്റിക്കല്‍ എക്‌സിബിഷനില്‍ ഏറ്റവും പുതിയതരം ഫ്രെയിമുകളും ലെന്‍സുകളും അത്യാധുനിക രീതിയിലുള്ള ഒപ്റ്റിക്കല്‍ മെഷനറികളും നൂതന സാങ്കേതികവിദ്യകളും എക്സിബിഷനിൽ പ്രദർശിച്ചിപ്പിച്ചു. എഴുപതിലേറെ സ്റ്റാളുകളും 65ലേറെ എക്‌സ്ബിറ്റേഴ്‌സുമാണ് പതിനായിരത്തിലേറെ ചതുരശ്ര അടി എക്‌സിബിഷനിലുണ്ടായത്. എക്‌സ്‌ക്ലൂസീവ് ഡീലുകള്‍, ബിസിനസ് നെറ്റ്വര്‍ക്കിംഗ്, അറുന്നൂറിലേറെ ബ്രാന്റുകള്‍, ഏറ്റവും പുതിയ ട്രെന്റും സാങ്കേതികവിദ്യയും ഉള്‍പ്പെടെ പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. സംഘടനാ അംഗങ്ങള്‍ക്ക് വേണ്ടി ഭാവിയില്‍ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചുള്ള വിശദീകരണവും സമ്മേളനത്തില്‍ നടത്തി.
Photo Courtesy - Google







