08:16am 06 September 2026
NEWS
ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി പരി​ഗണന നൽകിയ സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

21/01/2025  07:22 PM IST
nila
 ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി പരി​ഗണന നൽകിയ സംഭവത്തിൽ രണ്ട് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

 ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി.ഐ.പി പരി​ഗണന നൽകിയ സംഭവത്തിൽ മധ്യമേഖല ജയിൽ ഡി.ഐ.ജി. അജയകുമാർ, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ സസ്പെൻഡ് ചെയ്തു. നടിയെ അപമാനിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവെ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സൗകര്യങ്ങളൊരുക്കിയെന്ന വിവാദത്തിൽ ജയിൽ ആസ്ഥാന ഡി.ഐ.ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി.

ജയിലിൽ ബോബിയെ കാണാൻ വി.ഐ.പികൾ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകൾ ബോബിക്ക് ലഭിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വിഷയത്തിലാണ് ജയിൽ ആസ്ഥാന ഡി.ഐ.ജി ജയിൽ ഉദ്യോ​ഗസ്ഥർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോർട്ടിലുണ്ടായിരുന്നു. ഇവരെ സ്വാധീനിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ഒരു തൃശ്ശൂർ സ്വദേശി ഉൾപ്പെടെ മൂന്ന് വി.ഐ.പികൾ ബോബി ചെമ്മണ്ണൂരിനെ സന്ദർശിച്ചുവെന്നും രജിസ്റ്ററിൽ അവർ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img