12:26am 10 May 2026
NEWS
ബോബ് മാര്‍ലി മ്യൂസിക് നൈറ്റ് ഞായറാഴ്ച ക്വീൻസ് വേയിൽ
09/05/2026  05:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബോബ് മാര്‍ലി മ്യൂസിക് നൈറ്റ് ഇന്ന് ക്വീൻസ് വേയിൽ

കൊച്ചി: വിഖ്യാത ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിിയുടെ 45-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ച്‌ 'ബോബ് മാർളി നൈറ്റ്‌' സംഗീത പരിപാടി ഞായറാഴ്ച ( നാളെ ) വൈകിട്ടു നടക്കും.മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്‌വേ ഓപ്പണ്‍ സ്റ്റേജില്‍  വൈകിട്ട് അഞ്ചിനാണ്  സംഗീത പരിപാടി. ദീപക് ജോയ് എംഎൽഎ,കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത്‌, ഗായകൻ ജോർജ് പീറ്റർ, ചലച്ചിത്ര പ്രവർത്തകൻ രാജേഷ് പുത്തൻപുരയിൽ, സംഗീതജ്ഞൻ ഡോ. കെ എൻ ജെയിംസ് എന്നിവർ മുഖ്യതിഥികളായി പങ്കെടുക്കും.ഡിജെ അജിത് സെബാൻ, ലൂസ് മത്തായി ലൈവ്, റിവർ ഗയ്‌സ് ബാൻഡ്, ദി ജോഷ് ട്രീ, ലോബ്സ്റ്റർ ഫ്ലൈ എന്നീ ബാൻഡുകൾ സംഗീത പരിപാടി അവതരിപ്പിക്കും.'സെ നോ ടു ഡ്രഗ്സ് ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് സംഗീത നിശ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ഭരവഹികളായ സുരീന്ദര്‍സിങ് സേത്തി, ഷാജി ജോര്‍ജ് പ്രണത, പി എം  ഹാരിസ്, തെന്നല്‍ മത്തായി വർഗീസ്, എബി എബ്രഹാം എന്നിവർ അറിയിച്ചു.എൽ കെ ഫൗണ്ടേഷനും ഐലന്‍ഡ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനും (ഐഡിസിഎ) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img