10:40am 10 November 2026
NEWS
നഗര ഹൃദയത്തെ ത്രസിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ്
11/05/2025  10:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗര ഹൃദയത്തെ ത്രസിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക്  നൈറ്റ്

കൊച്ചി: ഐലന്‍ഡ്സ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്ക്വേ ഓപ്പണ്‍ സ്റ്റേജില്‍ സംഘടിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ് ശ്രോതാക്കള്‍ക്ക് ആവേശമായി. ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിിയുടെ 44-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ചടങ്ങ് മേയര്‍ എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രോതാക്കള്‍ക്കായി ജോസ്‌കോയുടെ ലക്കിഡ്രോകോണ്ടസ്റ്റും  സമ്മാനദാനവും നടത്തി. ജൂണില്‍ പുറത്തിറങ്ങുന്ന കൂടല്‍ സിനിമയുടെ മ്യൂസിക് പ്രോമോയും ചടങ്ങിനോടനുബന്ധിച്ച് നടത്തി. പ്രമുഖ സംഗീത ബ്രാന്‍ഡുകളായ  സംശിവ ബാന്‍ഡ്, ലോബ്സ്റ്റര്‍ഫ്ലൈ, ഓസ്മിറോയിഡ്, എക്സ്റ്റസി എന്നിവര്‍ സംഗീത നിശയില്‍ ഗാനങ്ങളവതരിപ്പിച്ചു. നടി മറീന മൈക്കിള്‍, സംവിധായകരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട്, ഫിലിം കാമറമാന്‍ ഷാജീര്‍ പാപ്പ എന്നിവര്‍ അഥിതികളായി പങ്കെടുത്തു.
ചടങ്ങില്‍ കൗണ്‍സിലര്‍ മനു ജെക്കബ്, ഗായിക തെന്നല്‍, സാമൂഹ്യപ്രവര്‍ത്തകന്‍ സുരീന്ദര്‍സിങ് സേത്തി, ജോഷി ഡോണ്‍ബോസ്്കോ, ഷാജി ജോര്‍ജ്,  സിജോയ് വി ജോസഫ്, മത്തായി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

നഗര ഹൃദയത്തെ ത്രസിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ്
14/05/2025  01:12 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നഗര ഹൃദയത്തെ ത്രസിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക്  നൈറ്റ്
HIGHLIGHTS

കൊച്ചി മറൈന്‍ഡ്രൈവ് ക്വീന്‍സ് വാക്‌വേയില്‍ ഐലന്‍ഡ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ബോബ് മാര്‍ലി മ്യൂസിക് നൈറ്റില്‍ സാംശിവ ബാൻഡ് സംഗീത പരിപാടി അവതരിപ്പിക്കുന്നു.

കൊച്ചി: ഐലന്‍ഡ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്‌വേ ഓപ്പണ്‍ സ്റ്റേജില്‍ സംഘടിപ്പിച്ച് ബോബ് മാര്‍ലി മ്യൂസിക് നൈറ്റ് ശ്രോതാക്കള്‍ക്ക് ആവേശമായി. ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിിയുടെ 44-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. പരിപാടി മേയര്‍ എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രോതാക്കള്‍ക്കായി ജോസ്‌കോയുടെ ലക്കിഡ്രോകോണ്ടസ്റ്റും  സമ്മാനദാനവും നടത്തി. ജൂണില്‍ പുറത്തിറങ്ങുന്ന കൂടല്‍ സിനിമയുടെ മ്യൂസിക് പ്രോമോയും ചടങ്ങിനോടനുബന്ധിച്ച് നടത്തി. പ്രമുഖ സംഗീത ബ്രാന്‍ഡുകളായ  സംശിവ ബാന്‍ഡ്, ലോബ്സ്റ്റര്‍ഫ്‌ലൈ, ഓസ്മിറോയിഡ്, എക്സ്റ്റസി എന്നിവര്‍ സംഗീത നിശയില്‍ ഗാനങ്ങളവതരിപ്പിച്ചു.
നടന്‍ ബിബിന്‍ ജോര്‍ജ്, നടി മറീന മൈക്കിള്‍, സംവിധായകരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട്, ഫിലിം കാമറമാന്‍ ഷാജീര്‍ പാപ്പ എന്നിവര്‍ അഥിതികളായി പങ്കെടുത്തു.
ചടങ്ങില്‍ കൗണ്‍സിലര്‍ മനു ജെക്കബ്, ഗായിക തെന്നല്‍, സാമൂഹ്യപ്രവര്‍ത്തകന്‍ സുരീന്ദര്‍സിങ് സേത്തി, ജോഷി ഡോണ്‍ബോസ്്‌കോ, ഷാജി ജോര്‍ജ്,  സിജോയ് വി ജോസഫ്, മത്തായി വര്‍ഗീസ്
എന്നിവര്‍ സംസാരിച്ചു.
പി.എം. ഹാരിസ് ബാൻ ഡുകൾക്ക് ഉപഹാരം സമർപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img