കൊച്ചി : മാനവികതയുടെ ഗായകൻ ബോബ് മാർലി അനുസ്മരണവുമായി ഐലൻഡ്‌സ് ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ അസോസിയേഷൻ. ലോകത്ത് വിപ്ലവത്തിന്റെ അലയൊലികള്‍ തീര്‍ത്ത ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ളി അനുസ്മരണം നാളെ. ബോബ് മാര്‍ലിയുടെ 44-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഐലന്‍ഡ്സ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷ (ഐഡിസിഎ)നാണ് ബോബ് മാര്‍ലി അനുസ്മരണ മ്യൂസിക് നൈറ്റ് സംഘടിപ്പിക്കുന്നത്. സംഗീതം ഒരു ലഹരിയായി ആവേശിച്ച ബോബ് മാര്‍ലിയെ അനുസ്മരിക്കാനും പുതുതലമറയോടു 'സെ നോ ടു ഡ്രഗ്സ്' എന്ന ആശയവും ഈ സംഗീത സായാഹ്നം മുന്നോട്ടു വയ്ക്കുന്നു. ഞായറാഴ്ച്ച വൈകിട്ട് 5.30ന് മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്ക്‌വേ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന പരിപാടി മേയര്‍ എം. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സംഗീത ബ്രാന്‍ഡുകളായ സംശിവ ബാന്‍ഡ്, ലോബ്സ്റ്റര്‍ഫ്‌ലൈ, ഓസ്മിറോയിഡ്, എക്സ്റ്റസി എന്നിവര്‍ പരിപാടികളവതരിപ്പിക്കും. നടി മറീന മൈക്കിള്‍, സംവിധായകരായ ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട്, ഫിലിം കാമറമാന്‍ ഷാജീര്‍ പാപ്പ എന്നിവര്‍ അഥിതികളായി പങ്കെടുക്കും. ചടങ്ങില്‍ കൗണ്‍സിലര്‍ മനു ജെക്കബ്, ഗായിക തെന്നല്‍, സാമൂഹ്യപ്രവര്‍ത്തകന്‍ സുരീന്ദര്‍സിങ് സേത്തി, ജോഷി ഡോണ്‍ബോസ്്‌കോ, ഷാജി ജോര്‍ജ്, സിജോയ് വി ജോസഫ്, മത്തായി വര്‍ഗീസ് എന്നിവര്‍ സംസാരിക്കും.











