12:36am 06 September 2026
NEWS
വിശ്വകർമ്മ ജയന്തി ദിനത്തിൽ ബി.എം.എസ് പഞ്ചായത്ത് പദയാത്രകൾ ആരംഭിച്ചു
17/09/2025  07:37 PM IST
nila
വിശ്വകർമ്മ ജയന്തി ദിനത്തിൽ ബി.എം.എസ് പഞ്ചായത്ത്  പദയാത്രകൾ ആരംഭിച്ചു


ചെങ്ങന്നൂർ: വിശ്വകർമ്മ ജയത്തിയോടാനുബന്ധിച്ച് ഭാരതീയ മസ്ദൂർ സംഘ് സംസ്ഥാന വ്യാപകമായി കേരളസർക്കാരിന്റെ തൊഴിലാളി ദ്രോഹ  ജന വിരുദ്ധ നയങ്ങൾക്കെതിരെ നടത്തുന്ന പദയാത്രയുടെ ഭാഗമായി ചെങ്ങന്നൂർ മേഖലയുടെ പഞ്ചായത്ത്‌ തല പദയാത്ര മുളക്കുഴ അറന്തക്കാട് ജംഗഷനിൽ  ബി എം എസ് സംസ്ഥാന സമിതി അംഗം കെ. സദാശിവൻ പിള്ള  ഉദ്ഘാടനം ചെയ്തു, മഹാരാഷ്ട്ര, രാജസ്ഥാൻ സർക്കാർ വിശ്വകർമ്മ ജയന്തി ദിനത്തിൽ അവധിയും,വൻ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്ന പോലെ വിശ്വകർമ്മ ജയന്തി കേരള സർക്കാർ അവധി പ്രഖ്യാപിച്ച ക്കണമെന്നും, തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും, മുളക്കുഴ പഞ്ചായത്തിലെ കാട്ടുപന്നികളുടെ അതിപ്രസരം കാരണം കൃഷിക്കാർ അനുഭവിക്കുന്ന ദുരിതത്തിനെ അടിയന്തര പരിഹാരം കാണണമെന്ന് അദ്ദേഹം പറഞ്ഞു,

പഞ്ചായത്ത് അംഗം പ്രമോദ് കാരക്കാട്,  മേഖല സെക്രട്ടറി ബിനു കുമാർ എം.ബി, മേഖല വൈസ് പ്രസിഡൻ്റ് സോണി ഫിലിപ്പ്, സുജാത ദേവി, മേഖല ജോ.സെക്രട്ടറി ഷീന പി.വി,വിനു നരേന്ദ്രൻ, അനീഷ് മുളക്കുഴ, ജാഥാ ക്യാപ്റ്റൻ മുളക്കുഴ പഞ്ചായത്ത് പ്രസിഡൻ്റ് പ്രദീപ് കുമാർ,ജാഥാ മാനേജർ സി.ജി മധു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.