NEWS
ഖത്തറിൽ നീല ഞണ്ട് വേട്ടയ്ക്ക് നിരോധനം
28/07/2025 07:56 PM IST
nila

ദോഹ: പ്രജനന കാലമായതിനാൽ
മത്സ്യബന്ധനത്തിലേർപെട്ടവർനീല ഞണ്ടുകളെ പിടിക്കുന്നത് നിശ്ചിതകാലത്തേക്ക്
ഖത്തർ നിരോധിച്ചു.
ഡിസംബർ 31 വരെയാണ് നീല ഞണ്ട് വേട്ടയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.
നീല ഞണ്ടുകളുടെ സുരക്ഷയും സമുദ്ര വിഭവങ്ങളുടെ നിലനിൽപ്പും കണക്കിലെടുത്താണ് നീലഞണ്ടുകളുടെ ട്രോളിംഗ് ഏർപ്പെടു ത്തിയതെന്ന്നഗരസഭാകാര്യ മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അത്തിയ
മാധ്യമകുറിപ്പിൽ അറീയിച്ചു.
കാലുകൾക്ക് നീലനിറമുള്ള ഒരിനം ഞണ്ടാണ് ബ്ലൂക്രാബ് അഥവാ നീലഞണ്ട്. ഉൾക്കടലുകൾ, നദീമുഖങ്ങൾ, ചെളി നിറഞ്ഞ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ താമസം. പുറം തോടും പത്ത് കാലുകളുമുണ്ടിവയ്ക്ക്. പുറം തോടിന് എകദേശം ആറിഞ്ച് നീളമുണ്ടാകും. അഞ്ചാമത്തെ ജോഡി കാലുകൾ നീന്താൻ പറ്റിയ പരന്ന ആകൃതിയിലാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











