08:49pm 11 November 2026
NEWS
ബിഎല്‍എസ് ഇന്റര്‍നാഷണലിന് 50 ശതമാനം ലാഭ വര്‍ധന
07/08/2025  02:06 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബിഎല്‍എസ് ഇന്റര്‍നാഷണലിന് 50 ശതമാനം ലാഭ വര്‍ധന

കൊച്ചി: പാസ്‌പോര്‍ട്ട് സേവന കമ്പനിയായ ബിഎല്‍എസ് ഇന്റര്‍നാഷണലിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നികുതിക്കു ശേഷമുള്ള ലാഭത്തില്‍ 49.8 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍  120.8 കോടി രൂപ അറ്റാദായം നേടിയപ്പോള്‍ ഈ പാദത്തില്‍ 181 കോടി രൂപ ലഭിച്ചു.  

നടപ്പു സാമ്പത്തിക വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭം 44.2 ശതമാനം ഉയര്‍ന്ന് 710.6 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇത് 492.7 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷവും ബിഎല്‍എസ് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക പ്രകടനം മികച്ചതായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കമ്പനി പുതിയ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലും മികച്ച പ്രകടനം  കാഴ്ച വെച്ചത്.

നടപ്പു സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ നടത്തിയ പ്രകടനം  കമ്പനിയുടെ  വൈവിധ്യമാര്‍ന്ന  ബിസിനസ് മോഡലിന്റെ വിജയമാണെന്ന്  ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സര്‍വീസസ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശിഖര്‍ അഗര്‍വാള്‍ പറഞ്ഞു. 2005 പ്രവര്‍ത്തനം ആരംഭിച്ച  ബിഎല്‍എസ് 70ല്‍ പരം രാജ്യങ്ങളില്‍ 46 ഗവണ്മെന്റുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img