02:24am 08 November 2026
NEWS
ബ്ലൂംബെർഗ് എക്സിക്യൂട്ടീവും ഭാര്യയും മകളും വീട്ടിൽ മരിച്ച നിലയിൽ
01/04/2025  11:13 AM IST
nila
ബ്ലൂംബെർഗ് എക്സിക്യൂട്ടീവും ഭാര്യയും മകളും വീട്ടിൽ മരിച്ച നിലയിൽ

ബ്ലൂംബെർഗ് എക്സിക്യൂട്ടീവിനെയും ഭാര്യയെയും ഒൻപതു വയസ്സുള്ള മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് കാരോലൈനയിലെ വീടിനുള്ളിലാണ് മൂന്നുപേരുടെയും മൃതദേ​ഹങ്ങൾ കണ്ടെത്തിയത്.  റിച്ചഡ് സമരേൽ (54), ലിന മരിയ സമരേൽ (45), മകൾ സാമന്ത സമരേൽ (9) എന്നിവരാണ് മരിച്ചത്. മരണകാരണം കൊലപാതകമാണോ അതോ അപകടമാണോ എന്നതുൾപ്പെടെ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

സമ്പന്ന കുടുംബമാണ് ഇവരുടേത്. അയൽക്കാരൻ നൽകിയ വിവരത്തെ തുടർന്നാണ് പൊലീസ് വീടു തുറന്ന് പരിശോധിച്ചത്. നിലവിൽ അന്വേഷണ സംഘം കേസ് അന്വേഷിക്കുകയാണ്. പിന്നീട് ഇതു സംബന്ധിച്ച കുടൂതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img