09:41am 13 November 2026
NEWS
രക്തദാനം സമൂഹത്തിന്റെ ഉത്തരവാദിത്വം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ്
06/10/2025  05:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രക്തദാനം സമൂഹത്തിന്റെ ഉത്തരവാദിത്വം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ്
HIGHLIGHTS

ഐ.എം.എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ രക്തദാന വാരാചരണ സമാപന സമ്മേളനം കലൂര്‍ ഐ.എം.എ ഹൗസില്‍ എറണാകുളം ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. അതുല്‍ ജോസഫ് മാനുവല്‍,  ഡോ. രമാ മേനോന്‍, ഡോ. കെ. നാരായണന്‍കുട്ടി, ഡോ. എം. ഐ ജുനൈദ് റഹ്മാന്‍, എം. എസ് മുഹമ്മദ് ഹസ്‌റത്ത്, റോബര്‍ട്ട് തോട്ടുപുറം തുടങ്ങിയവര്‍ സമീപം

കൊച്ചി: ഐ.എം.എ ബ്ലഡ് ബാങ്ക് ദേശീയ രക്തദാനവാരാചരണം നടത്തി രക്തദാനം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും കൂടുതല്‍ പേര്‍ രക്തദാനത്തിന് തയ്യാറാകണമെന്നും എറണാകുളം ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ് പറഞ്ഞു. ഐ.എം.എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ രക്തദാന വാരാചരണ സമാപന സമ്മേളനം കലൂര്‍ ഐ.എം.എ ഹൗസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. രക്തം ദാനം ചെയ്യാന്‍ സമൂഹത്തിലെ ഒരോ വ്യക്തിയ്ക്കും കടമയുണ്ട്. അത് കൃത്യമായി നിര്‍വ്വഹിക്കാന്‍ നാം തയ്യാറകണം. കോളജ് പഠനകാലം മുതല്‍ തന്നെ താന്‍ രക്തദാനം ചെയ്യുന്നുണ്ട്.  അത് ഇപ്പോഴും തുടരുന്നുവെന്നും കളക്ടര്‍ ജി. പ്രിയങ്ക പറഞ്ഞു. ഐ.എം.എ ബ്ലഡ് ബാങ്ക് ചെയര്‍മാന്‍ല ഡോ. കെ. നാരായണന്‍കുട്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രക്തദാനം കാരുണ്യപ്രവര്‍ത്തി മാത്രമല്ല ദാതാക്കള്‍ക്ക് ഒട്ടേറെ ആരോഗ്യഗുണങ്ങളും നല്‍കുന്നതാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍ പറഞ്ഞു. ഐ.എം.എ ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എം. ഐ ജുനൈദ് റഹ്മാന്‍, മെഡിക്കല്‍ ഓഫിസര്‍  ഡോ. രമാ മേനോന്‍, രക്തദാതാവ് എം. എസ് മുഹമ്മദ് ഹസ്‌റത്ത്, ക്യാംപ് ഓര്‍ഗനൈസര്‍  റോബര്‍ട്ട് തോട്ടുപുറം തുടങ്ങിയവര്‍ സംസാരിച്ചു. ഐ.എം.എ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഏറ്റവും കൂടുതല്‍ രക്തദാനം നിര്‍വ്വഹിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗളിലായി 115 ലധികം പുരസ്‌ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
 
 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img