03:36am 20 April 2026
NEWS
ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
11/06/2025  09:08 PM IST
nila
ബ്ലഡ് ഡോണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് സംഘടിപ്പിച്ച ബ്ലഡ് & പ്ലേറ്റ്ലെറ്റ് ഡോണേഷൻ ക്യാമ്പിൽ ജി മാക്സ് ഹൈപ്പർമാർക്കറ്റും പങ്കാളിയായി . ജൂൺ 14  വേൾഡ് ബ്ലഡ്‌ ഡോൺർ ഡേ വരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ഇന്നലെ അൽ തുമാമ മാളിൽ സംഘടിപ്പിച്ച ബ്ലഡ് ഡോണേഷൻ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ജി മാക്സ് ഹൈപ്പർമാർക്കറ്റ് മാനേജിങ് പാർട്ട്ണർ ശ്രീ. ഫൈസൽ സുവൈദി ഹമദ് ഹോസ്പിറ്റൽ പ്രതിനിധികൾ കൈമാറി 
ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് നായർ,  ശംസുദ്ധീൻ ഇസ്മായിൽ,  ജോർജ്ജ് അഗസ്റ്റിൻ , അബ്ദുൽ റൗഫ് കൊണ്ടോട്ടി, ഡോ: ഹംസ സുവൈടി,  മേദത്ത് മൂസ  ആശംസ അറിയിച്ചു 
ജില്ലാ പ്രസിഡന്റ്‌ നൗഫൽ കട്ടുപ്പാറ,  ജാഫർ കമ്പാല, ഇർഫാൻ പകര,  നിയാസ് കൊട്ടപ്പുറം, സൈദ് തെന്നല, സലീം ഇടശ്ശേരി,  രജീഷ് ബാബു,  സൈദ് തെന്നല എന്നിവർ നേതൃത്വം നൽകി രക്തദാനത്തിന്റെ മഹത്വം ഓർമിപ്പിക്കുന്ന ഈ നന്മയുടെ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കളോടും സംഘാടകർ നന്ദിയും കൃതജ്ഞതയും അറിയിച്ചു.

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
14/06/2025  08:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
HIGHLIGHTS

എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ. അനൂപ് ചാക്കോ  രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. കൊച്ചിൻ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ് ശ്രീ. സലിം ഷുക്കൂർ, സെക്രട്ടറി ഷംസു യാക്കുബ്, സെന്റർ ഹെഡ് ശ്രീ. ബ്ലിസ്സൺ ആന്റണി, സിസ്റ്റർ ജോത്സ്ന, കോർഡിനേറ്റർ ശ്രീമതി. വാഹിത, സെന്റർ സ്‌ക്വയർ മാൾ ടെക്നിക്കൽ മാനേജർ ശ്രീ. പോൾ, മാർക്കറ്റിംഗ് മാനേജർ ശ്രീ. മുഹമ്മദ് നാസീം എന്നിവർ സമീപം.

കൊച്ചി:  ലൂർദ് ആശുപത്രി ബ്ലഡ് സെന്ററിന്റെയും ലൂർദ് കോളേജ് ഓഫ് നേഴ്സിംഗിന്റെയും കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെയും, സെന്റർ സ്‌ക്വയർ മാളിന്റെയും സഹകരണത്തോടെ  എറണാകുളം സെൻ്റർ സ്ക്വയർ മാളിൽവച്ച്  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  ഈ വർഷത്തെ രക്തദാന ദിന സന്ദേശമായ "രക്തം നൽകൂ, പ്രതീക്ഷ നൽകൂ - ഒരുമിച്ച് നമുക്ക് ജീവൻ രക്ഷിക്കാം"എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച  രക്തദാന ക്യാമ്പ്എറണാകുളം സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീ. അനൂപ് ചാക്കോ ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി ലാബ് ഇൻചാർജ് സിസ്റ്റർ ജോത്സ്ന, കൊച്ചിൻ ചാരിറ്റി സൊസൈറ്റി പ്രസിഡന്റ് ശ്രീ. സലിം ഷുക്കൂർ, സെക്രട്ടറി ഷംസു യാക്കുബ്, സെന്റർ ഹെഡ് ശ്രീ. ബ്ലിസ്സൺ ആന്റണി, സിസ്റ്റർ ജോത്സ്ന, കോർഡിനേറ്റർ ശ്രീമതി. വാഹിത, സെന്റർ സ്‌ക്വയർ മാൾ ടെക്നിക്കൽ മാനേജർ ശ്രീ. പോൾ, മാർക്കറ്റിംഗ് മാനേജർ ശ്രീ. മുഹമ്മദ് നാസീം എന്നിവർ സംസാരിച്ചു . ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ലൂർദ് നഴ്സിംഗ് കോളേജിലെ വിദ്യാത്ഥികളുടെ ഫ്ലാഷ് മോബും, ക്ലാസ്സും ഇതിനോടനുബന്ധിച്ച് നടത്തി. 100ൽ പരം ആളുകൾ ഈ ക്യാമ്പിൽ പങ്കെടുത്തു .

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.