
ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററുമായി സഹകരിച്ച് ഐസിഎഫ് ദോഹ റീജിയൻ 2026 മെയ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജീവൻ രക്ഷിക്കുന്ന മഹത്തായ സേവന പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പിൽ സമൂഹത്തിലെ മുഴുവൻ ആളുകളെയും പങ്കാളികളാകാൻ സംഘാടകർ ആവശ്യപ്പെട്ടു.
ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഐസിഎഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് പവണ്ണ അബ്ദുൽ റസാഖ് മുസ്‌ലിയാർ, പ്ലാനിങ് ബോർഡ് മെമ്പർ കരീം ഹാജി മേമുണ്ട, അഹ്മദ് സഖാഫി പേരാമ്പ്ര, മുഹമ്മദ് ഷാ ആയഞ്ചേരി, ജമാലുദ്ദീൻ അസ്ഹരി, യഅ്കൂബ് സഖാഫി, കെ വി മുഹമ്മദ് മുസ്‌ലിയാർ എന്നിവർ സംബന്ധിക്കും.
മനുഷ്യസ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായ ഈ രക്തദാന ക്യാമ്പിൽ എല്ലാവരും സഹകരിക്കണമെന്ന് ഐസിഎഫ് ദോഹ റീജിയൻ ഭാരവാഹികൾ അറിയിച്ചു.










