03:01am 10 September 2026
NEWS
ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാർ
17/02/2026  05:18 PM IST
nila
ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാർ

ചെങ്ങന്നൂർ:  ബ്ലോക്ക് പഞ്ചായത്തിന്റെ 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായ വികസന സെമിനാർ 
 ബ്ലോക്ക് പ്രസിഡന്റ് എൻ സുധാമണിയുടെ അധ്യക്ഷതയിൽ ചെങ്ങന്നൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 
നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.മഹേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എം ജി ശ്രീകുമാർ 2026-27 വാർഷിക പദ്ധതിയുടെ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് നിതിൻ ചെറിയാൻ,
ജി കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ  അനു.ടി, 
 തുളസി സുദർശൻ, 
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് 
ജി വിവേക് ,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 
ദിൽഷാദ് 
മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആശംസകളോടൊപ്പം നിർദ്ദേശങ്ങളും അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img