
കൊച്ചി:കേരളത്തിലെ ആദ്യ സന്യാസിനിയും കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപികയുമായ
ദൈവദാസി മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിൻ്റെ ഒരുക്കങ്ങൾക്കായി സംഘാടകസമിതി രൂപീകരിച്ചു.വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ ചേർന്നയോഗം
വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
നവംബർ എട്ടിന് വല്ലാർപാടം ബസിലിക്കയിൽ വെച്ചാണ് പരിപാടികൾ നടക്കുന്നത്.മലേഷ്യ പെനാഗ് രൂപത മെത്രാൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസിൻ്റെ മുഖ്യകാർമികത്വത്തിലുള്ള ആഘോഷമായ സമൂഹബലി മധ്യേയാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.വരാപ്പുഴ അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായരും സിടിസി സഭാംഗങ്ങളും അടങ്ങുന്ന സംഘാടകസമിതിയുടെ രക്ഷാധികാരി ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലും സഹ രക്ഷാധികാരി സഹായമെത്രാൻ ബിഷപ്പ് ഡോ.ആന്റണി വാലുങ്കലുമാണ്.
ഒസിഡി മഞ്ഞുമ്മൽ പ്രൊവിൻഷ്യൽ സുപീരിയർ
ഫാ.അഗസ്റ്റിൻ മുള്ളൂർ ഒസിഡി
ചെയർ പേഴ്സണും സിടിസി മദർ ജനറൽ സിസ്റ്റർ ഷാഹില സിടി സി, വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ മോൺ. മാത്യു ഇലഞ്ഞിമറ്റം
എന്നിവർ കോ ചെയർപേഴ്സൺസും ആയിരിക്കും.
പ്രവീൻഷ്യൽ സുപ്പീരിയമാരായ സിസ്റ്റർ പേഴ്സി സിറ്റിസി, സിസ്റ്റർ റോസ്മിറ്റി സിടിസി,വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എ ബിജിൻ അറക്കൽ. എന്നിവരാണ് വൈസ് ചെയർമാൻമാർ.
ഫാ.മാർട്ടിൻ തൈപ്പറമ്പിൽ
ജനറൽ കൺവീനറായി പ്രവർത്തിക്കും.
വരാപ്പുഴ ബസിലിക്ക റെക്ടർ ഫാ. ജോഷി ജോർജ് കൊടിയന്തറ ഒസിഡി,അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് വൈഡ് പ്രസിഡൻ്റ് അഡ്വ. എൽസി ജോർജ് എന്നിവരായിരിക്കും ജോ.ജനറൽ കൺവീനർമാർ.
അല്മായ സംഘടന ഭാരവാഹികളും യുവജനങ്ങളും വൈദികരും സിടിസി സിസ്റ്റേഴ്സ്, ഇതരസന്യസ്ത
സഭാ വിഭാഗങ്ങളിലെ സിസ്റ്റേഴ്സ് എന്നിവർ വിവിധ കമ്മറ്റി കൺവീനർമാരായി പ്രവർത്തിക്കും.
501 അംഗ സംഘാടകസമിതിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രഖ്യാപനത്തിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.
Photo Courtesy - Google








