12:06am 07 November 2026
NEWS
മത്സ്യബന്ധനത്തിടെ രക്തസ്രാവം ; മത്സ്യത്തൊഴിലാളിക്ക് രക്ഷകനായി കോസ്റ്റ് ഗാർഡ്
25/02/2025  08:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മത്സ്യബന്ധനത്തിടെ രക്തസ്രാവം ; മത്സ്യത്തൊഴിലാളിക്ക് രക്ഷകനായി കോസ്റ്റ് ഗാർഡ്

കൊച്ചി: മത്സ്യ ബന്ധനത്തിനിടെ മൂക്കിൽ നിന്ന് രക്തമൊഴുകി അവശനായ മത്സ്യത്തൊഴിലാളിയെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അഗത്തി ദ്വീപിന് 70 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി 24 ന് രാത്രിയായിരുന്നു സംഭവം.  മുംബൈയിലെ മാറിടൈം റെസ്ക്യു കോഓർഡിനേഷൻ സെൻ്ററിൽ ലഭിച്ച സഹായ അഭ്യർത്ഥനയെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫോർച്ചുണ എന്ന മത്സ്യ ബന്ധന ബോട്ടിൽ നിന്നാണ് സന്ദേശം ലഭിച്ചത്. ഈ സമയം ലക്ഷദ്വീപ് തീരത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന കോസ്റ്റ് ഗാർഡ് കപ്പൽ സാക്ഷം സംഭവസ്ഥലത്തേക്ക് തിരിച്ചു. അർദ്ധരാത്രി ബോട്ട് കണ്ടെത്തിയ കോസ്റ്റ് ഗാർഡ് കപ്പലിൽ നിന്നുള്ള മെഡിക്കൽ സംഘം അവശനിലയിലായിരുന്ന മരിയ ജയ് സിംഗ് എന്ന മത്സ്യത്തൊഴിലാളിയെ കപ്പലിലേക്ക് മാറ്റി പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് കോസ്റ്റ് ഗാർഡിൻ്റെ സി 444 കപ്പലിലേക്ക് മാറ്റിയ മത്സ്യത്തൊഴിലാളിയെ കവരത്തിയിലെ ഇന്ദിരാഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈപ്പർടെൻഷനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതയാണ് അവശനാകാൻ കാരണം.കോസ്റ്റ് ഗാർഡിൻ്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ആശുപത്രിയിൽ യഥാസമയം എത്തിച്ചതിനാൽ അപകടനില തരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img