NEWS
പാകിസ്ഥാനിൽ വൻ സ്ഫോടനം
26/04/2025 06:55 AM IST
nila

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൻ സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ സെനിക വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. പത്ത് പാക് സൈനികർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തിൻറെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. ബലൂചിസ്ഥാൻറെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സായുധ സംഘടനയാണ് ബലൂച് ലിബറേഷൻ ആർമി.
ബലൂച് തലസ്ഥാനമായ ക്വറ്റയിലാണ് സ്ഫോടനം നടന്നത്. സൈനികർ സഞ്ചരിച്ച വാഹനം റിമോട്ട് കൺട്രോൾ സഹായത്തോടെ ഐ ഇ ഡി ഉപയോഗിച്ചാണ് തകർത്തത്. സ്ഫോടനത്തിൻറെ ദൃശ്യങ്ങൾ ബലൂച് ലിബറേഷൻ ആർമി അവരുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











