04:39am 06 September 2026
NEWS
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടാൻ ജയിലിൽ സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി
25/07/2025  04:07 PM IST
nila
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടാൻ ജയിലിൽ സഹായം ലഭിച്ചെന്ന് ​ഗോവിന്ദച്ചാമി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടാൻ ജയിലിൽ സഹായം ലഭിച്ചെന്ന് കൊടുംകുറ്റവാളി  ​ഗോവിന്ദച്ചാമി. ജയിൽചാടിയതിന് പിന്നാലെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ​ഗോവിന്ദച്ചാമി പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്ന് ​ഗോവിന്ദച്ചാമി വെളിപ്പെടുത്തി. ​ഗോവിന്ദച്ചാമിക്ക് ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെ ഒന്നേകാലോടെ ​ഗോവിന്ദച്ചാമി ജയിൽ ചാടിയത്. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്കിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. രണ്ടു കമ്പികൾ മുറിച്ചാണ് ഇയാൾ സെല്ലിന് പുറത്തുകടന്നത്. ജയിലിലെ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേ‍ഡാണ് കമ്പി മുറിക്കാനുപയോ​ഗിച്ചത്. ​ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കിൻ്റെ ഒരുഭാഗത്ത് റിമാൻഡ് തടവുകാരുണ്ട്. തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്.

തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img