03:46pm 01 May 2026
NEWS
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അപകീർത്തി പോസ്റ്റ്: മുഹമ്മദ് റോഷൻ ആവശ്യപ്പെട്ടത് 15 കോടി രൂപ
26/03/2026  12:46 PM IST
nila
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അപകീർത്തി പോസ്റ്റ്: മുഹമ്മദ് റോഷൻ ആവശ്യപ്പെട്ടത് 15 കോടി രൂപ

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ചത് ബ്ലാക്ക്‌മെയിലിംഗിന്റെ ഭാഗമായിരുന്നുവെന്ന് പൊലീസ്. കാപ്പ കേസ് പ്രതിയായ മുഹമ്മദ് റോഷൻ ഈ സംഭവത്തിന് പിന്നിലുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. വ്യാജ ദൃശ്യങ്ങൾ ഉപയോഗിച്ച് സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15 കോടി രൂപ ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ആവശ്യം നിരസിക്കപ്പെട്ടതോടെയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതെന്നാണ് സൂചന.

 മു ഈനലി തങ്ങളെയാണ് മുഹമ്മദ്‌ റോഷൻ പണത്തിനായി സമീപിച്ചത്. റോഷൻ പെരിന്തൽമണ്ണ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇടനിലക്കാർ വഴി ആയിരുന്നു ഭീഷണി. റോഷനാണ് ഭീഷണിക്ക് പിന്നിലെങ്കിലും ഇയാൾ തന്നെയാണോ വിവാദ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ടതെന്ന് വ്യക്തമായിട്ടില്ല. 

ഇക്കാര്യത്തിൽ ഐ.പി. അഡ്രസ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് സൈബർ പൊലീസ്. meanwhile, സംഭവത്തിൽ മുസ്ലിം ലീഗ് നൽകിയ പരാതിയെ തുടർന്ന് പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img