02:17am 29 April 2026
NEWS
മാർ പാംപ്ലാനിക്ക് നേരെ കരിങ്കൊടി പ്രതിക്ഷേധം
28/04/2026  10:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ പാംപ്ലാനിക്ക് നേരെ കരിങ്കൊടി പ്രതിക്ഷേധം
HIGHLIGHTS

മരട് സെൻറ് ജാന്ന ദേവാലയ കൂദാശ നടത്താനെത്തിയ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കു നേരെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ കരിങ്കോടി വീശി പ്രതിഷേധിക്കുന്നു.

കൊച്ചി: സഭാ നിയമങ്ങൾ ലംഘിച്ചുകൊണ്ട് കുർബാന അർപ്പിക്കാതെ മരട് പുതിയതായി നിർമ്മിച്ച സെൻ്റ് ജാന്ന ദേവാലയ കൂദാശ നിർവ്വഹിക്കാനെത്തിയ ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനിക്കു നേരെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ കരിങ്കോടി വീശി പ്രതിഷേധിച്ചു.

ഇന്ന് ( ചൊവ്വാ) വൈകീട്ട് 4.30 ടെ ദേവാലയത്തിലേക്കുള്ള വഴിയിൽ നിർമ്മിച്ചിരുന്ന കമാനത്തിനു മുമ്പിലായിരുന്നു സംഭവം.കറുത്ത കൊടികളും ബാനറുകളും പിടിച്ച് 40 പരം വിശ്വാസികൾ മെത്രാൻ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തിയായിരുന്നു പ്രതിഷേധം. ഏതാനും സമയത്തിനുശേഷം സമരക്കാർ സ്വയം പിന്മാറിയതോടെ   ബിഷപ്പിൻ്റെ വാഹനം ദേവാലയത്തിലേക്ക് നീങ്ങി. കുർബാന അർപ്പിക്കാതെ മെത്രാൻ നടത്തുന്ന ദേവാലയ കൂദാശ സഭാ നിയമപ്രകാരം സാധുത ഇല്ലാത്തതാണെന്നും അതിരൂപതയിൽ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാർ പാംപ്ലാനി വിശ്വാസികളെ കബളിപ്പിക്കുകയാണെന്നും പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകിയ ക്യാപ്റ്റൻ ടോം ജോസഫ്, ജോർജ് പുല്ലാട്ട് എന്നിവർ പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img