കളമശേരി: ബി കെ ആര്‍ എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ നടക്കുന്ന ബി കെ ആര്‍ ഇന്റര്‍നാഷണല്‍ സമ്മിറ്റ് നാളെ കളമശേരി സംറ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സ്ത്രീ മത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കി കഴിഞ്ഞ പന്ത്രണ്ട് വര്‍ഷ മായി ആലുവ നൊച്ചിമ കോമ്പാറയില്‍ പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനമാണ് ബി കെ ആര്‍ കോളജ്. ഹിഫ്‌ള്, ഫാളില, ഫളീല, വഫിയ്യ, ബി കെ ആര്‍ ജൂനിയര്‍ എന്നീ അഞ്ച് സ്ട്രീമുകളിലായാണ് ഇവിടത്തെ വിദ്യാഭ്യാസ പദ്ധതി. തിബിയാന്‍ ഗ്രാന്‍ഡ് ഹിഫ്‌ള് കോമ്പറ്റിഷന്‍, ഇന്റര്‍നാഷണല്‍ സെമിനാര്‍, വഫിയ്യ കോണ്‍ഫറന്‍സ്, സോഷ്യല്‍ മീഡിയ സമൂഹത്തിലും വ്യക്തിയിലും കൊണ്ട് വന്ന സ്വാധീനം എന്നീ വിഷയത്തില്‍ സെമിനാര്‍, കുടുംബ സംഗമം, ഈ പാഠ്യ പദ്ധതി പൂർത്തീകരിച്ചു പുറത്തിറങ്ങിയ 215 ഓളം വിദ്യാർത്ഥിനികൾക്കുള്ള സനദ് ദാനം, പൊതു സമ്മേളനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ വൈകിട്ട് 9 മണി വരെ നടക്കുന്ന ചടങ്ങില്‍
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സയ്യിദ് റാജിഹലി ഷിഹാബ് തങ്ങൾ, എം ടി അബ്ദുല്ല മുസ്ലിയാർ, നജീബ് കാന്തപുരം എം എൽ എ, ഹൈബി ഈഡൻ എം പി, അബ്ദുൽ സമദ് പൂക്കോട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അഹമ്മദ് കബീർ ബാഖവി, റഷീദ് ഹുദവി ഏലംകുളം, ഹക്കീം ഫൈസി ആദൃശ്ശേരി, പി എസ് എച്ച് തങ്ങൾ, അഹമ്മദ് ഫൈസി കക്കാട്, അഡ്വ. മുഹമ്മദ് ഷാ, അൻവർ സാദത്ത് എം എൽ എ, സ്ഥാപനത്തിന്റെ വർക്കിംഗ് ചെയർമാൻ ഹുസൈൻ ഹാജി ചേരാനല്ലൂർ, സ്വാഗത സംഘ ചെയർമാൻ കെ എം കുഞ്ഞുമോൻ,കൺവീനർ പരീകുഞ്ഞ് അറ്റക്കാടൻ, ട്രഷറർ സെയ്ദു ഹാജി ചേരാനല്ലൂർ, കെ ടി എ മൗലവി, സ്വാദിഖ് തമ്മനം, മുഹമ്മദ് അലി തമ്മനം, സിറാജ് ശ്രീമൂലനഗരം, അസീസ് കോമ്പാറ എന്നിവർ പങ്കെടുക്കും. രാവിലെ 8 മണിക്ക് വി.പി.എ ഫരീദുദ്ദീൻ മൗലവി പതാക ഉയർത്തും.







