12:30am 18 January 2026
NEWS
വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ കൈക്കലാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
06/12/2025  12:25 PM IST
nila
വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ കൈക്കലാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വനിതാ ബിഎൽഒയെ ഭീഷണിപ്പെടുത്തി വിവരങ്ങൾ കൈക്കലാക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കാസർകോട് ഉപ്പളയിലാണ് സംഭവം. ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ബേക്കൂർ കണ്ണാടിപ്പാറ മാതൃനിലയത്തിൽ എ സുഭാഷിണി നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉപ്പള ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം. ബിഎൽഒയായ സുഭാഷിണി എസ്ഐആർ വിവര ശേഖരണം നടത്തി മടങ്ങുകയായിരുന്നു. ഇതിനിടെ സുഭാഷിണിയെ തടഞ്ഞ അമിത് ഫോണിലെ എസ്ഐആർ ആപ്പ് തുറക്കാൻ നിർബന്ധിക്കുകയും ഇതിലെ വിവരങ്ങൾ പ്രതിയുടെ ഫോണിലേക്ക് പകർത്തുകയുമായിരുന്നു. പകർത്തിയ വിവരങ്ങൾ പിന്നീട് മറ്റ് പല വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും അയച്ചു നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img