04:32am 30 April 2026
NEWS
യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ബിജെപി നേതാവ് അറസ്റ്റിൽ

11/02/2025  08:54 AM IST
nila
യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ബിജെപി നേതാവ് അറസ്റ്റിൽ

യുവതികളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത ബിജെപി നേതാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശി തമിഴരസനെ(24)യാണ് താംബരം പൊലീസ് അറസ്റ്റ് ചെയ്തത്. നിയമവിദ്യാർത്ഥിയായ ഇയാൾ ബിജെപിയുടെ യുവനേതാവാണ്. സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി നിരവധി യുവതികളിൽ നിന്നാണ് ഇയാൾ പണംതട്ടിയെടുത്തത്. ആന്ധ്ര സ്വദേശിനിയുടെ പരാതിയിലാണ് നേതാവ് കുടുങ്ങിയത്. 

ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കൽ നിന്നു അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി നൽകിയിരുന്നു. പൊലീസിൽ പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഇയാളുടെ ലാപ്ടോപ്, ഫോൺ എന്നിവയിൽനിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img