03:39am 30 April 2026
NEWS
ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 215 സീറ്റില്‍ ബിജെപിക്ക് ഏകപക്ഷീയ വിജയം
06/02/2025  12:58 PM IST
nila
ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 215 സീറ്റില്‍ ബിജെപിക്ക് ഏകപക്ഷീയ വിജയം

ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 215 സീറ്റിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചു. കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറിയതോടെയാണ് ഇത്രയേറെ സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ബിജെപി ഭരണസ്വാധീനം ഉപയോഗിച്ച് മത്സരം ഒഴിവാക്കുകയാണെന്ന് ആരോപിച്ച് കോൺ​ഗ്രസും രം​ഗത്തെത്തി. 

തിരഞ്ഞെടുപ്പ് നടക്കുന്ന ഏക കോർപ്പറേഷനായ ജുഡഗഢിൽ ഒമ്പത് സീറ്റുകളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക പിൻവലിച്ചത്.  ആകെ 60 സീറ്റാണ് ഇവിടെയുള്ളത്. നാല് നഗരസഭകളിൽ പകുതിയിലേറെ സീറ്റും ബിജെപി നേടിയതിനാൽ തിരഞ്ഞെടുപ്പിനു മുൻപേ ഭരണം ഉറപ്പായിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img