11:41am 11 November 2026
NEWS
കേരളവും ബിജെപി പിടിക്കും - എ.എൻ . രാധാകൃഷ്ണൻ
26/09/2025  03:38 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരളവും ബിജെപി പിടിക്കും - എ.എൻ . രാധാകൃഷ്ണൻ

 

കൊച്ചി- സംസ്ഥാന രാഷ്ട്രീയം ബിജെപിക്ക് അനുകൂലമായി മാറി കഴിഞ്ഞുവെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ അത് വ്യക്തമാകുമെന്നും ബി ജെ പി ദേശീയ കൗൺസിൽ അംഗവും എൻ ഡി എ വൈസ് ചെയർമാനുമായ എ.എൻ. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ 20 ശതമാനത്തിലധികം വോട്ടുകൾ നേടി വൻ മുന്ന മുന്നേറ്റം നടത്തിയ ബിജെപി സഖ്യം  നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളവും പിടിക്കുമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി എറണാകുളം സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽ ഡി എഫും യുഡി എഫും ജനവഞ്ചനയുടെ രാഷ്ട്രീയം തുടരുകയാണ്.
പിണറായി വിജയന്റെ ജനദ്രോഹ നടപടികളെ നിരുപാധികം പിന്താങ്ങുകയാണ് വി.ഡി. സതീശൻ നയിക്കുമെന്ന പ്രതിപക്ഷമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രഭാരിയുമായ വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

മേഖല സംഘടന സെക്രട്ടറി എൽ പദകുമാർ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു,ബി ജെ പി  ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി, അഡ്വ. പ്രിയ പ്രശാന്ത് ,
ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img