
കണ്ണൂരിലെ ആർ എസ് എസ് നേതാവ് സദാനന്ദൻ മാസ്റ്റർ ഇനി രാജ്യസഭാംഗം. സദാനന്ദൻ മാസ്റ്റർ ഉൾപ്പെടെ നാലുപേരെ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. അഭിഭാഷകന് ഉജ്വല്‍ നികം, മുന്‍ ഫോറിന് സെക്രട്ടറി ഹര്‍ഷ് വര്ധന് ശൃംഗ്ല, ചരിത്രകാരിയും അധ്യാപികയുമായ മീനാക്ഷി ജെയിന് എന്നിവരാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത മറ്റുള്ളവർ. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി സദാനന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാജ്യസഭാംഗത്വവും ലഭിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയാണ് സി സദാനന്ദൻ എന്ന സദാനന്ദൻ മാസ്റ്റർ. സദാനന്ദന്റെ രാഷ്ട്രീയ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. 1994 ജനുവരി 25-നുണ്ടായ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിൽ അദ്ദേഹത്തിന് ഇരുകാലുകളും നഷ്ടമായി. പിന്നീടും വീല്‍ചെയറിലും മറ്റുമായി അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2016-ലും 2021-ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016-ല്‍ സദാനന്ദന്റെ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.











