03:47am 10 November 2026
NEWS
തീരദേശവാസികളുടെ ദുരിതം സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം ബിജെപി
16/06/2025  05:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തീരദേശവാസികളുടെ ദുരിതം  സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം  ബിജെപി

കൊച്ചി - അതിവർഷവും കടൽ ക്ഷോഭവും മൂലം കഷ്ടപ്പെടുന്ന ജില്ലയിലെ തീരദേശനിവാസികൾക്ക് ആവശ്യമായ സഹായം എത്തിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്  ബിജെപി സിറ്റി ജില്ലാ നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ നടക്കുന്ന  ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ അപര്യാപ്ത മൂലം തീര നിവാസികളുടെ ദുരിതം  വർധിച്ചിരിക്കുകയാണ്. ജില്ലാ കളക്ടർ എത്രയും വേഗം പ്രശ്നത്തിൽ ഇടപെട്ട് അവർക്ക് ആശ്വാസം പകരണമെന്നും യോഗം ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ ഓഫീസിൽ നടന്ന യോഗം സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു.സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. എസ്. സജി,ശ്രീക്കുട്ടൻ തുണ്ടത്തിൽ,അഡ്വ. പ്രിയ പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img