03:18am 30 April 2026
NEWS
ഡൽ​ഹിയിൽ അധികാരം പിടിച്ചതിന് പിന്നാലെ മുസ്തഫാബാദിനെ ശിവപുരിയെന്ന് പുനർനാമകരണം ചെയ്യുമെന്ന് ബിജെപി നേതാവ്

09/02/2025  07:05 PM IST
nila
ഡൽ​ഹിയിൽ അധികാരം പിടിച്ചതിന് പിന്നാലെ മുസ്തഫാബാദിനെ ശിവപുരിയെന്ന് പുനർനാമകരണം ചെയ്യുമെന്ന് ബിജെപി നേതാവ്

ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎയുടെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് മണ്ഡലത്തിൽനിന്നും വിജയിച്ച മോഹൻ സിങ് ബിഷ്ടാവിന്റെ പ്രഖ്യാപനം. ശിവപുരി എന്നോ ശിവവിഹാർ എന്നോ ആകും മണ്ഡലത്തിന്റെ പുതിയ പേരെന്നും അദ്ദേഹം വ്യക്തമാക്കി. എഎപി നേതാവ് അദീൽ അഹമ്മദ് ഖാനെയും എഐഎംഐഎം സ്ഥാനാർത്ഥി മുഹമദ് താഹിർ ഹുസൈനെയും പരാജയപ്പെടുത്തിയാണു 17,578 വോട്ടുകൾക്ക് മോഹൻ സിങ് ബിഷ്ട് ഇവിടെ നിന്നും വിജയിച്ചു കയറിയത്.. 

‘ഔദ്യോഗിക കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 45 ശതമാനം മുസ്‌ലീം വിഭാഗമാണ്. പക്ഷേ, മണ്ഡലത്തിൽ യാത്ര ചെയ്തതിൽ നിന്നും മുസ്‌ലീം വിഭാഗം 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് മനസിലാക്കി. ഞങ്ങൾ ഒരു സെൻസസ് നടത്തും. മുസ്തഫാബാദിന്റെ പേര് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്നു മാറ്റുകയും ചെയ്യും.’ – മോഹൻ സിങ് ബിഷ്ട് പറഞ്ഞു. 2020ൽ കലാപം നടന്ന മണ്ഡലമാണു മുസ്തഫാബാദ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img