07:36pm 11 November 2026
NEWS
ബി ജെ പി സുസ്ഥിര വികസന പദയാത്രകൾ (നവം.3)
01/11/2025  05:34 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബി ജെ പി സുസ്ഥിര വികസന പദയാത്രകൾ  (നവം.3)

കൊച്ചി - നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങ |ളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനായി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ  അഡ്വ.എസ്. സജീ, അഡ്വ. പ്രിയ പ്രശാന്ത് എന്നിവർ നയിക്കുന്ന സുസ്ഥിര വികസന പദയാത്രകൾ  ( നവം.3 തിങ്കൾ ) നടക്കും.അഡ്വ. കെ.എസ്. ഷൈജു നയിക്കുന്ന പദയാത്ര നവം. 3 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപത്തു നിന്നും ആരംഭിക്കും.ബിജെപി സംസ്ഥാന ജന. സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും.അഡ്വ. എസ്. സജി നയിക്കുന്ന യാത്ര പേട്ട ജംഗ്ഷനിൽ നിന്നും ഉച്ച കഴിഞ്ഞ് 3 മണിക്ക് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്യും.അഡ്വ. പ്രിയ പ്രശാന്ത് നയിക്കുന്ന പദയാത്ര തേവര ജംഗ്ഷനിൽ നിന്നും ഉച്ചക്ക്ശേഷം 3 മണിക്ക് ആരംഭിക്കും.ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.3 പദയാത്രകളും വൈകീട്ട് 6 ന് രാജേന്ദ്രമൈതാനത്തിന് സമാപിക്കും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img