07:46pm 11 November 2026
NEWS
എറണാകുളത്തെ പ്രകമ്പനം കൊള്ളിച്ച് ബിജെപി സുസ്ഥിര വികസന പദയാത്രകൾ.
03/11/2025  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളത്തെ പ്രകമ്പനം കൊള്ളിച്ച് ബിജെപി സുസ്ഥിര വികസന പദയാത്രകൾ.
HIGHLIGHTS

ബിജെപി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ സുസ്ഥിര വികസന പദയാത്രകൾ ജില്ലാ അദ്ധ്യക്ഷൻ കെ എസ് ഷൈജു, ജനറൽ സെക്രട്ടറിമാരായ എസ് സജി, പ്രിയ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ജോസ് ജംഗ്ഷനിൽ സംഗമിച്ചപ്പോൾ.

നരേന്ദ്ര മോദി സർക്കാരിന്റെ വികസന നേട്ടങ്ങ |ളും പദ്ധതികളും ജനങ്ങളിലെത്തിക്കുന്നതിനായി ബിജെപി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ,സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ  അഡ്വ.എസ്. സജി, അഡ്വ. പ്രിയ പ്രശാന്ത് എന്നിവർ നയിച്ച സുസ്ഥിര വികസന പദയാത്രകൾ എറണാകുളം ടൗണിൽ നടന്നു.
 
എറണാകുളം ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജു നയിച്ച പദയാത്ര ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപത്തു നിന്നും ആരംഭിച്ചു . ബിജെപി സംസ്ഥാന ജന. സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എസ്. സജി നയിച്ച പദയാത്ര പേട്ട ജംഗ്ഷനിൽ നിന്നും ആരംഭിച്ചു.  ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.അഡ്വ. പ്രിയ പ്രശാന്ത് നയിച്ച പദയാത്ര തേവര ജംഗ്ഷനിൽ നിന്നും ആരംഭിച്ചു.ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മൂന്ന് പദയാത്രകളും   ജോസ് ജംഗ്ഷനിൽ സംഗമിച്ച്  രാജേന്ദ്ര മൈതാനിയിൽ സമാപിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img