05:40pm 09 November 2026
NEWS
കോട്ടയം ദേവലോകത്ത് മലങ്കര ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
06/05/2025  06:47 PM IST
സണ്ണി ലുക്കോസ്
കോട്ടയം ദേവലോകത്ത് മലങ്കര ഓർത്തഡോക്സ് സഭാ ആസ്ഥാനം സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..

ബസേലിയസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ രാജീവ് ചന്ദ്രശേഖറിനെ സ്വീകരിച്ചു. 

ബിജെപി വികസിത് കേരളം പരിപാടിയുടെ ഭാഗമായി ജില്ലകൾ തോറും നടത്തിവരുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. 

ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി ലിജിൻലാൽ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വക്കേറ്റ് നോബിൾ മാത്യു, ഷോൺ ജോർജ്, തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു..

20 മിനിറ്റോളം കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജീവ് ചന്ദ്രശേഖർ മടങ്ങിയത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img