05:57pm 09 November 2026
NEWS
കടവന്ത്ര മാർക്കറ്റ് നവീകരിക്കണം ബിജെ പി
14/05/2025  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കടവന്ത്ര മാർക്കറ്റ് നവീകരിക്കണം  ബിജെ പി
HIGHLIGHTS

കടവന്ത്ര മാർക്കറ്റ് നവീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി സിറ്റി ജില്ലാ ജന. സെകട്ടറി അഡ്വ. എസ്. സജി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ളക്ക് നിവേദനം നൽകുന്നു. നേതാക്കളായ മധുകുമാർ കൊല്ലേത്ത്,ബാബുരാജ് തച്ചേത്ത്, സജീവ് നായർ എന്നിവർ സമീപം

കൊച്ചി: നഗര ഹൃദയത്തിൽ  ജിസിഡിഎയുടെ  ഉടമസ്ഥതയിലുള്ള കടവന്ത്ര മാർക്കറ്റിനെ ഇന്നത്തെ ശോചനീയാവസ്ഥയിൽ നിന്നും  നവീകരിക്കണമെന്നു  ബിജെപി സിറ്റി ജില്ലാ ജന. സെക്രട്ടറി അഡ്വക്കേറ്റ് എസ് സജിയുടെ നേതൃത്വത്തിൽ ജിസിഡി എ ചെയർമാൻ കെ ചന്ദ്രൻപിള്ളയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 

കുമിഞ്ഞുകൂടുന്ന മാലിന്യം ഒഴിവാക്കുന്നതിന് ആധുനീക രീതിയിലുള്ള മാലിന്യനിർമ്മാർജ്ജന സംവിധാനവും കച്ചവടക്കാരുൾപ്പടെയുള്ളവർക്ക്  പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ബിജെപി നേതാക്കളായ ആർ മധു കുമാർ കൊല്ലേത്ത്,  ബാബുരാജ് തച്ചേത്ത്,  സജീവ് നായർ എന്നിവരും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img